മുത്തൂറ്റിലെ ജീവനക്കാര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. മുത്തൂറ്റ് ജനറല്‍ മാനേജര്‍ അടക്കം പത്ത് പേര് നല്കിയ ഹരജിയിലാണ് ഉത്തരവ്. എറണാകുളം, കോട്ടയം ജില്ലകളിലെ ഓഫീസുകളിലെ ജീവനക്കാര്‍ക്കാണ് സംരക്ഷണം നല്കാന് കോടതി ഉത്തരവിട്ടത്. സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ പ്രശ്നമുണ്ടാക്കുന്നുവെന്നും ജീവനക്കാരെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും കാണിച്ചായിരുന്നു ഹരജി.
Related News
വി.ഡി.സതീശനും കെ.സുധാകരനും ഇന്ന് ചര്‍ച്ച നടത്തും
ഡിസിസി പുനഃസംഘടന സംബന്ധിച്ചു കെ.സുധാകരനും വി.ഡി.സതീശനും തമ്മില്‍ ഇന്ന് ചര്‍ച്ച നടത്തും. ഭാരവാഹി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുക എന്നതാണ് ചര്‍ച്ചയുടെ പ്രധാന അജണ്ടയെങ്കിലും അടുത്തിടെ ഉണ്ടായ അസ്വാരസ്യങ്ങളും ചര്‍ച്ചയില്‍ വിഷയമാകും. മറ്റന്നാളോടെ പട്ടിക പ്രഖ്യാപിക്കാന്‍ ആണ് നീക്കം എങ്കിലും നീളാന്‍ സാധ്യത ഉണ്ട്. 9 ജില്ലകളില്‍ ഇനിയും ധാരണയിലെത്തേണ്ടതുണ്ട്. നാളെ രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തില്‍ നേതാക്കള്‍ക്ക് പങ്കെടുക്കേണ്ടതുണ്ട്. സതീശനുമായുള്ള ചര്‍ച്ചക്ക് ശേഷം ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമായും സുധാകരന് ചര്‍ച്ച നടത്തും. വരുന്ന ആഴ്ച തന്നെ […]
ഐഫോണ്‍ വിവാദം; വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്
ഐഫോൺ വിവാദത്തിൽ വിനോദിനി ബാലകൃഷ്ണന് കസ്റ്റംസ് വീണ്ടും നോട്ടീസ് അയച്ചു. ഈ മാസം 23ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ലൈഫ് മിഷന് ഇടപാടില്‍ കോഴ നല്‍കിയെന്ന് യൂണിടാക് ഉടമ സന്തോഷ് .ഈപ്പന് നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ നിര്‍ദേശ പ്രകാരം താന്‍ ആറ് ഐ ഫോണുകള്‍ വാങ്ങി നല്‍കിയെന്നും യൂണിടാക് ഉടമ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ അഞ്ച് ഫോണുകള്‍ ഉപയോഗിച്ചിരുന്നവരെ സംബന്ധിച്ച് വിവരങ്ങള്‍ കസ്റ്റംസിന് നേരത്തെ […]
‘കേരളത്തില്‍ പൊലീസ് വകുപ്പ് കുത്തഴഞ്ഞിരിക്കുന്നു, ആഭ്യന്തര വകുപ്പിലും വന്‍ അഴിമതി’
ആഭ്യന്തര വകുപ്പിലും പൊലീസിലും വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസ് വകുപ്പ് കേരളത്തില്‍ കുത്തഴഞ്ഞിരിക്കുകയാണ്. തോക്കുകളും ഉണ്ടകളും കാണാതായത് ഗൌരവമുള്ള കാര്യമാണ്. വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ വേണ്ടതുണ്ട്. രാജ്യസുരക്ഷയുമായി ബന്ധപ്പെടുന്ന കാര്യമായതിനാല്‍ എന്‍.ഐ.എ അന്വേഷിക്കണമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘ബഹ്റക്കെതിരായ ആരോപണങ്ങള്‍ പി.ടി തോമസ് ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി ബഹ്റയെ അനുകൂലിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പി.ടി തോമസ് പറഞ്ഞ കാര്യങ്ങള്‍ സി.എ.ജി റിപ്പോര്‍ട്ട് ശരിവെച്ചിരിക്കുകയാണ്. ക്വാര്‍ട്ടേഴ്സിന് നല്‍കാനുള്ള പണം ബഹ്റ നേരിട്ട് ഇടപെട്ട് വകമാറ്റിയെന്നാണ് റിപ്പോര്‍ട്ട്. […]