National Uncategorized

മോൻസൻ മാവുങ്കലുമായി നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് സാമ്പത്തിക ഇടപാട്; കണ്ടെത്തി അന്വേഷണ സംഘം


കെപിസിസി അധ്യക്ഷൻ കെ സുധാകരന് എതിരായ സാമ്പത്തിക തട്ടിപ്പ് കേസിന്റെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. മോൻസൻ മാവുങ്കലുമായി നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് സാമ്പത്തിക ഇടപാടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. 

കെ സുധാകരൻ പ്രതിചേർക്കപ്പെട്ട മോൻസൻ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസിൽ നിർണായക നീക്കത്തിലേക്ക് കടക്കുകയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം.മോൻസന്റെയും അയാളുടെ ജീവനക്കാരുടേയും ബാങ്ക് സ്റ്റേറ്റുമെന്റുകൾ വിശദമായി പരിശോധിച്ച് കഴിഞ്ഞു. ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നിരവധി തവണ ഇയാൾ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നാണ് കണ്ടെത്തൽ.ഇതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ സർവ്വീസിൽ ഇരിക്കുന്നവരും അല്ലാത്തവരുമായ ഉദ്യോഗസ്ഥരെ കൂടി ചോദ്യം ചെയ്യാനാണ് തീരുമാനം .നിലവിൽ സ്വകാര്യ ആവശ്യവുമയി വിദേശത്തുള്ള അന്യേഷണ സംഘത്തലവൻ ഡി വൈ എസ് പി വൈ ആർ റസ്റ്റം നാളെ മടങ്ങിയെത്തും. നാളെ തന്നെ വിശദമായ യോഗം ചേർന്ന് ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും, തിയ്യതിയും തീരുമാനിക്കും. കൂടുതൽ പേർ ഇനിയും പ്രതിപ്പട്ടികയിലേക്ക് വരുമെന്ന സൂചനയാണ് അന്വേഷണ സംഘം നൽകുന്നത്.

അതേസമയം നിലവിൽ പ്രതി ചേർക്കപ്പെട്ട മുൻ ഡിഐജി എസ് സുരേന്ദ്രന്റേയും, ഐജി ജി.ലക്ഷ്മണയുടേ ജാമ്യാപേക്ഷ നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ശേഷം അറസ്റ്റ് അടക്കമുള്ള മറ്റ് നടപടിക്രമങ്ങളിലേക്ക് കടന്നാൽ മതിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിർദേശം.