മലയാള സിനിമയെ ലേക ചലച്ചിത്ര ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നതില്‍ കൃത്യമായ പങ്കു വഹിച്ച നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. സിനിമയെന്നാല്‍ തനിക്ക് ഭ്രന്താണെന്നാണ് മമ്മൂട്ടി പണ്ടും പല തവണ പറഞ്ഞിരുന്നു. സിനിമ എന്ന വികാരം തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് വീണ്ടും ഒരു തവണ കൂടി പ്രേക്ഷകരോട് പറയുകയാണ് മെഗാസ്റ്റാര്‍. ”സിനിമ കാണാന്‍ പോയതിന്‍റെ പേരില്‍ ഒരുപാട് വഴക്കു കേട്ടിട്ടുണ്ട്. സിനിമ കാണാന്‍ പോയ കാരണം പള്ളിക്കൂടത്തില്‍ ഒരു വര്‍ഷം നഷ്ടപ്പെടുത്തി. പ്രീഡിഗ്രി സെക്കന്‍റ് ഇയര്‍ തോറ്റു ജീവിതം വരെ പണയംവച്ച് സിനിമയ്ക്ക് പോയ ആളാണ്” മമ്മൂട്ടി പറഞ്ഞു.
‘എവിടെ’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് താരം സിനിമയോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് ഓര്‍ത്തെടുത്തത്. പഴയ സിനിമാക്കാലത്തെ ഓര്‍ത്തെടുക്കാനും താരം മറന്നില്ല. മലയാളത്തിന് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച ബോബി സഞ്ജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് എവിടെ. കെ.കെ രാജീവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മനോജ് കെ. ജയനും ആശാ ശരത്തുമാണ്.