വെറുപ്പ് കൊണ്ടല്ല, സ്നേഹം കൊണ്ടാണ് മനുഷ്യർ ക്രൂരന്മാരാകുന്നത് എന്നൊരു ഡയലോഗ് മധുപാലിന്റെ തലപ്പാവിൽ ജയമോഹൻ എഴുതിയിട്ടുണ്ട്. ഓർത്തുനോക്കിയപ്പോൾ ഒരുപാട് വേദനിപ്പിച്ച ഒരു നഗ്നസത്യമാണത്. പാർവതി നായികയായി അഭിനയിച്ച “ഉയരെ” കണ്ടപ്പോൾ ഇന്ന് അത് വീണ്ടും ഓർത്തു.
ആസിഡ് ആക്രമണത്തിന് ഇരയായ രേഷ്മ ഖുറൈശി എന്നൊരു പെണ്കുട്ടി ഈ വർഷം കേരളത്തിലെ ഒരു സാഹിത്യോത്സവത്തിൽ പങ്കെടുത്തിരുന്നു. മുൻ നിര പ്രസിദ്ധീകരണങ്ങളിൽ അവരുടെ കവർ സ്റ്റോറി വന്നിരുന്നു.ബീയിങ് രേഷ്മ എന്ന പേരിൽ അവരുടെ അതിജീവനത്തിന്റെ കഥ പുസ്തകമായി വന്നതിനെ തുടർന്ന് ആയിരുന്നു..
ഉയരങ്ങളിൽ പറക്കാൻ കൊതിച്ച പല്ലവി എന്ന പെണ്കുട്ടിയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഒരു ദിവസം സംഭവിക്കുന്ന ദുരന്തവും തുടർന്നുള്ള അവളുടെ ജീവിതവും ആണ് ഉയരെ