കേസുകളില്‍ അന്വേഷണ ഏജന്‍സിയെ തീരുമാനിക്കേണ്ടത് പ്രതിഭാഗമല്ലെന്ന് ഹൈക്കോടതി. നടിയെ ആക്രമിച്ച കേസ് സി.ബി.ഐയെ ഏല്‍പ്പിക്കണമെന്ന പ്രതി ദിലീപിന്റെ ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. കേസ് നിലനില്‍ക്കില്ലെങ്കില്‍ അത് റദ്ദാക്കാന്‍ ഹരജി നല്കുകയല്ലേ വേണ്ടതെന്നും കോടതി ചോദിച്ചു.ഹരജി പിന്നീട് പരിഗണിക്കാനായി കോടതി മാറ്റി.
Related News
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ രാജ്യത്തിന് അനിവാര്യം
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ രാജ്യത്തിന് അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ മാസവും ഓരോയിടത്തായി തെരഞ്ഞെടുപ്പ് നടന്ന് കൊണ്ടിരിക്കുകയാണ്. ഇത് വലിയ സാമ്പത്തിക ബാധ്യതഉണ്ടാക്കുന്ന ഒന്നാണ്. വിഷയം ഗൗരവമായി പഠിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനാ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലേക്ക് ഒറ്റ വോട്ടർ പട്ടിക മതിയെന്നും ഈ ലക്ഷ്യത്തെക്കുറിച്ച് ഗൗരവമായ ചർച്ചകൾ നടക്കണമെന്നും പ്രിസൈഡിംഗ് ഓഫീസർമാരുടെ ദേശീയ സമ്മേളനത്തിൽ നരേന്ദ്രമോദി ആവശ്യപ്പെട്ടു.
സജി ചെറിയാനെതിരെ പൊലീസ് കേസെടുത്തു; ചുമത്തിയത് മൂന്ന് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങൾ
ഭരണഘടനയെ അധിക്ഷേപിച്ച സംഭവത്തിൽ സജി ചെറിയാനെതിരെ കേസെടുത്തു. തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കോടതി നിർദ്ദേശ പ്രകാരമാണ് കേസെടുത്തത്. പത്തനംതിട്ട കീഴ്വായ്പൂർ പൊലീസാണ് കേസെടുത്തത്. ഇത് സംബന്ധിച്ച് പൊലീസ് എഫ്ഐആർ ഇട്ടു. മൂന്ന് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. രാജിവച്ചതിൽ തനിക്ക് വിഷമമില്ലെന്ന് സജി ചെറിയാൻ പറഞ്ഞു. പ്രയാസമൊന്നുമില്ലെന്നും അഭിമാനം മാത്രമാണെന്നും സജി ചെറിയാൻ പറഞ്ഞു. ഏറെ വിവാദങ്ങൾക്കൊടുവിൽ ഇന്നലെയാണ് സജി ചെറിയാൻ രാജി വച്ചത്. ഭരണഘടനയുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങളുടെ പേരിലാണ് […]
‘സാര്‍, മാഡം എന്നേ വിളിക്കാവൂ’..
നിരത്തില്‍ ആളുകളോട് വിനയത്തോടെ പെരുമാറണമെന്ന് മുംബൈയിലെ ട്രാഫിക് പൊലീസിന് നിര്‍ദേശം. റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് നിയമ പ്രകാരമുള്ള പിഴയോ ശിക്ഷയോ ഉറപ്പാക്കണം. പക്ഷേ സ്വരം കടുപ്പിക്കരുതെന്നാണ് ജോയിന്റ് ട്രാഫിക് കമ്മീഷണര്‍ യാഷവി യാദവ് ആവശ്യപ്പെട്ടത്. സാര്‍, മാഡം എന്നെല്ലാം വേണം നിയമ ലംഘനത്തിന് നിരത്തില്‍ തടയുന്നവരെ പോലും അഭിസംബോധന ചെയ്യാന്‍. 2500ല്‍ അധികം പൊലീസുകാരുണ്ട് മുംബൈ ട്രാഫിക് പൊലീസില്‍. ജനങ്ങളോടുള്ള സ്വരം മാറ്റാന്‍ ഒരാഴ്ചത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. “മുംബൈ പൊലീസിന്റെ യശസ്സ് എന്നത് നമ്മള് എങ്ങനെ ആളുകളോട് […]