ലോക് സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. അമേഠിയും റായ്ബറേലിയും ഉള്‍പ്പെടെ 51 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു. വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളില്‍ സംഘര്‍ഷം. അമേഠിയിലെ നാല് ബൂത്തുകളില്‍ വോട്ടിങ് യന്ത്രം തകരാറിലായതായി റിപ്പോര്‍ട്ട്
Related News
കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലിയും സ്ഥലവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി
കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലിയും കഫ്ടീരിയയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന് പരാതി. സംഭവത്തിൽ രണ്ടു ദമ്പതികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. കണ്ണൂര്‍ വിമാനത്താവളത്തില്‍ വിവിധ തസ്തികകളില്‍ ജോലിയും കഫ്ടീരിയ തുടങ്ങാന്‍ സ്ഥലവും വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. മാഹി പന്തക്കല്‍ സ്വദേശി രജുന്‍ ലാലാണ് പരാതിക്കാരന്. ഇയാളില്‍ നിന്ന് മാത്രം 25 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതിയില്‍ പറയുന്നു. ഒപ്പം എട്ടു പേരില്‍ നിന്നായി 95 ലക്ഷം രൂപ ഇത്തരത്തില്‍ തട്ടിയെടുത്തതായും […]
ഉത്തരേന്ത്യയില്‍ പ്രളയ ദുരിതം തുടരുന്നു
ഉത്തരേന്ത്യയില്‍ പ്രളയ ദുരിതം തുടരുന്നു. പലയിടങ്ങളിലും കനത്ത മഴക്ക് ശമനമില്ല. യമുനാ നദിയിലെ ജലനിരപ്പ് അപകടകരമാവുന്ന തരത്തില്‍ ഉയരുകയാണ്. ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‍ദേശം തുടരുന്നു. പ്രളയബാധിത പ്രദേശങ്ങളില്‍ പലയിടത്തും മഴ തുടരുകയാണ്. പഞ്ചാബ് , ഹരിയാന സംസ്ഥാനങ്ങളില്‍ ഇന്നലെ മഴക്ക് ശമനമുണ്ടായെങ്കിലും വെള്ളപ്പൊക്ക ദുരിതത്തിന് അറുതിയായില്ല. അഞ്ച് സംസ്ഥാനങ്ങളിലായി 58 പേര് മരിച്ചതായാണ് വിവരം. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് , പഞ്ചാബ് എന്നിവിടങ്ങളിലായി ഒരു ദിവസം കൊണ്ട് കാണാതായത് 22 പേരെ. ഈ സംസ്ഥാനങ്ങളില്‍ […]
ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം പൊലീസില്‍ കീഴടങ്ങി
ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം പൊലീസില്‍ കീഴടങ്ങി. അഞ്ച് സംസ്ഥാനങ്ങള്‍ രാജ്യദ്രോഹകുറ്റം ചുമത്തിയ ഷര്‍ജീല്‍ ഇമാം ബിഹാറില്‍ വെച്ചാണ് പൊലീസില്‍ കീഴടങ്ങിയത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്തണമെന്ന് ഷർജിൽ ഇമാം പ്രസംഗിച്ചു എന്നാണ് കേസ്. യുപി, അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് അടക്കം 5 സംസ്ഥാനങ്ങള്‍ ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗത്തിനെതിരെ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അലിഗഡ് മുസ്ലിം സർവകലാശാലയിൽ കഴിഞ്ഞ 16 നായിരുന്നു ഷർജീൽ പ്രസംഗിച്ചത്.