സ്റ്റാന്‍റപ്പ് കൊമേഡിയന്‍ കുണാല്‍ കംറയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അറ്റോര്‍ണി ജനറല്‍ അനുമതി നല്‍കി. അര്‍ണാബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ചതിന് സുപ്രീംകോടതിയെ പരിഹസിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇത് കോടതിയലക്ഷ്യമാണെന്നാരോപിച്ച് നിയമവിദ്യാര്‍ത്ഥി നല്‍കിയ അപേക്ഷയിലാണ് നടപടി. കുണാല്‍ കംറയുടെ ട്വീറ്റുകള്‍ അങ്ങേയറ്റം അധിക്ഷേപകരമാണെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാൽ പറഞ്ഞു.https://platform.twitter.com/embed/index.html?dnt=false&embedId=twitter-widget-0&frame=false&hideCard=false&hideThread=false&id=1326762081400606722&lang=en&origin=https%3A%2F%2Fwww.mediaonetv.in%2Fnational%2F2020%2F11%2F12%2Fkunal-kamra-to-face-contempt-of-court-proceedings&theme=light&widgetsVersion=ed20a2b%3A1601588405575&width=550px
കോടതിയെ അപഹസിച്ചുകൊണ്ടുള്ള കംറയുടെ ട്വീറ്റ് ക്രിമിനൽ കുറ്റമാണെന്ന് അറ്റോണി ജനറൽ അറിയിച്ചു. മുംബെെയിൽ നിന്നുള്ള അഭിഭാഷകന്റെ അപേക്ഷയിലാണ് കുനാൽ കംറയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ എ.ജി അനുമതി നൽകിയത്. ഡി.വെെ ചന്ദ്രചൂഡ്, ഇന്ദിരാ ബാനർജി എന്നിവരുൾപ്പെട്ട സുപ്രീംകോടതി ബെഞ്ചാണ് അർണബിന് ജാമ്യം അനുവദിച്ചത്.
അർണബിന് ജാമ്യം നിഷേധിച്ച ബോംബെ ഹെെക്കോടതിയെ സുപ്രീംകോടതി വിമർശിക്കുകയും ചെയ്തിരുന്നു. വ്യക്തി സ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോൾ ഇടപെടേണ്ടത് കോടതിയുടെ കടമയാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. കംറയ്ക്കെതിരെ കോടതിയലക്ഷ്യം ആരോപിച്ച് പൂണെയിൽ നിന്നുള്ള മറ്റു രണ്ട് അഭിഭാഷകരും ഒരു നിയമ വിദ്യാർഥിയും എ.ജിയെ സമീപിച്ചിരുന്നു.