കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടണമെന്ന യു.ഡി.എഫ് തീരുമാനം അംഗീകരിച്ച് ജോസഫ് വിഭാഗം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടണമെന്നായിരുന്നു കേരള കോണ്‍ഗ്രസിലെ ഇരു വിഭാഗങ്ങളോടും യു.ഡി.എഫ് നിര്‍ദേശിച്ചത്.
അതിനിടെ സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ കോട്ടയം ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു. 7നെതിരെ 14 വോട്ടുകള്‍ക്കാണ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ തെരഞ്ഞെടുക്കപ്പെട്ടത്. സ്ഥാനം കിട്ടിയില്ലെങ്കിൽ മുന്നണി വിടുമെന്ന് ഭീഷണിപ്പെടുത്തേണ്ട സാഹചര്യമൊന്നുമില്ലെന്ന് ജോസ് കെ മാണി പറഞ്ഞു.
രണ്ടാമത്തെ ടേം ആണ് ജോസഫ് വിഭാഗത്തിന് നല്‍കുന്നതെങ്കില്‍ അത് അംഗീകരിക്കുമെന്ന് ജോസഫ് വിഭാഗം അറിയിച്ചു. ആദ്യ എട്ടുമാസം ജോസ് കെ മാണിയും, ആറ് മാസം പി.ജെ ജോസഫ് വിഭാഗത്തിനുമെന്നായിരുന്നു യു.ഡി.എഫ് തീരുമാനം. പ്രസിഡൻറ് സ്ഥാനം പങ്കുവെക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ സമയമുണ്ടെന്നാണ് ജോസ് കെ മാണി പറഞ്ഞത്. തുടര്‍ ചര്‍ച്ചകള്‍ക്കായി ഡി.സി.സി നേതൃത്വത്തിന് ചുമതല നല്‍കി.