ഈ വർഷത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും . രാവിലെ 11 മണിക്കാണ് ഫലപ്രഖ്യാപനം . ഹയര്‍ സെക്കന്‍ഡറിക്കു പുറമേ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, പരീക്ഷകളുടെ ഫലങ്ങളും ഇന്നറിയാം. 2033 കേന്ദ്രങ്ങളിലായി 4,59,617 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പരീക്ഷയെഴുത്തിയത്.സംസ്ഥാനത്തിന് പുറത്ത് ഗള്‍ഫ്,ലക്ഷദ്വീപ്,മാഹി, എന്നിവിടങ്ങളിലായി 23 കേന്ദ്രങ്ങളും ഒരുക്കിയിരുന്നു.
Related News
കൊച്ചി ലഹരിമരുന്ന് വേട്ട; പിടിയിലായ വിദേശ പൗരന്മാരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും
കൊച്ചി നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള ലഹരിമരുന്ന് കടത്ത് കേസില്‍ ടാന്‍സാനിയന്‍ പൗരന് അഷ്റഫ് സാഫിയെയും സിംബാവെ പൗരത്വമുള്ള ഷാരോണ്‍ ചിക്ക്വാസെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ തീരുമാനം. ഇരുവര്‍ക്കും ലഹരിമരുന്ന് നല്‍കിയത് ഒരേ സംഘമാണെന്നാണ് എന്‍സിബിയുടെ നിഗമനം. ഇരുവരെയും കസ്റ്റഡിയില്‍ എടുക്കാനുള്ള നീക്കത്തിലാണ് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ. ജൂണ്‍ 19നാണ് കോടികള്‍ വില വരുന്ന മയക്കുമരുന്നുമായി ഷാരോണ്‍ ചിക്ക്വാസെ പിടിയിലായത്. ഇവരും അഷ്റഫ് സാഫിയും മയക്കുമരുന്ന് എത്തിച്ചത് കൊച്ചി, ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളില്‍ വില്പനയ്ക്ക് വേണ്ടിയായിരുന്നു. രണ്ടുപേരുടെയും കൈവശമുണ്ടായിരുന്നത് […]
ഉമ്മൻ ചാണ്ടിയുടെ സ്തൂതം അടിച്ചുതകർത്തതിൽ പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം നെയ്യാറ്റിൻകരക്ക് സമീപം പൊൻവിളയിൽ ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചുതകർത്തതിൽ പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചാണ്പൊലീസ് അന്വേഷണം നടത്തുന്നത്. സ്തൂപം അടിച്ചു തകർത്തതിന് പിന്നിൽ ആരാണ് എന്ന് വ്യക്തമായിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞദിവസം യൂത്ത് കോൺഗ്രസ് സ്ഥാപിച്ച സ്തൂപം ഇന്നലെ വൈകിട്ടാണ് തകർത്ത നിലയിൽ കാണപ്പെട്ടത്. സംഭവത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചിരുന്നു. അതേസമയം, ആരോപണം നിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തെത്തി.
സംസ്ഥാനത്തെ കടലാക്രമണത്തിന് അഞ്ചുവർഷത്തിനുള്ളിൽ ശാശ്വത പരിഹാരമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ കടലാക്രമണത്തിന് അഞ്ചുവർഷത്തിനുള്ളിൽ ശാശ്വത പരിഹാരമെന്ന് നിയമസഭയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. കടലാക്രമണം സംസ്ഥാനത്തിനു മാത്രം പരിഹരിക്കാവുന്ന വിഷയമല്ലെന്നും ഗൗരവതരമായ ഇടപെടൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒമ്പതു തീരദേശ ജില്ലകളിലെ ജനങ്ങൾ ദുരിതത്തിലാണെന്നും പ്രശ്നം പരിഹരിക്കാൻ പ്രത്യേക തീരദേശ പാക്കേജ് നടപ്പാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു കനത്ത മഴയിലും ചുഴലിക്കാറ്റിലും തീരദേശത്തെ മത്സ്യത്തൊഴിലാളികളുടേത് നരകതുല്യമായ ജീവിതമാണ്. കോവിഡ് വ്യാപനം ദുരിതം ഇരട്ടിപ്പിക്കുന്നു. മൺസൂൺ കാലത്ത് കൂടുതൽ അപകടങ്ങൾ ഉണ്ടാകും. സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്ന് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി […]