Uncategorized

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം.എല്‍.എയെ കാണാനില്ല

കര്‍ണാടകയില്‍ എം.എല്‍.എയെ കാണാനില്ല .കോണ്‍ഗ്രസ് എം.എല്‍.എ ശ്രീമന്ത് പാട്ടീലിനെയാണ് ഇന്നലെ രാത്രി മുതല്‍ കാണാതായത്. എം.എല്‍.എ ആശുപത്രിയില്‍ പോയതാണെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് എം.എല്‍.എയുടെ തിരോധാനം. എം.എല്‍.എമാര്‍ താമസിക്കുന്ന റിസോര്‍ട്ടില്‍ നിന്നാണ് പാട്ടീലിനെ കാണാതായത്. ഇന്നലെ സിദ്ധരാമയ്യ റിസോര്‍ട്ടില്‍ നടത്തിയ യോഗത്തില്‍ പാട്ടീല്‍ പങ്കെടുത്തിരുന്നു. ഇന്നലെ രാത്രി 8 മണി വരെ എം.എല്‍.എ റിസോര്‍ട്ടിലുണ്ടായിരുന്നതായും പിന്നീട് കണ്ടില്ലെന്നും ദൃക്സാക്ഷികള്‍ വ്യക്തമാക്കി. എം.എല്‍.എയെ തേടി എയര്‍പോര്‍ട്ട് അടക്കമുള്ള സ്ഥലങ്ങളില്‍ പാര്‍ട്ടി തിരച്ചില്‍ നടത്തുന്നുണ്ടെന്നാണ് വിവരം.