ശ്രീലങ്കന്‍ ആരാധകര്‍ക്കൊത്ത് പിറന്നാള്‍ കേക്ക് മുറിച്ച് കെയിന്‍ വില്യംസണ്. ശ്രീലങ്കന്‍ ബോര്‍ഡ് പ്രസിഡന്‍ഷ്യല്‍ ഇലവനെതിരെയുള്ള സന്നാഹ മത്സരത്തിനിടെയാണ് തന്റെ ഇരുപത്തിയൊമ്പതാം പിറന്നാള്‍ കേക്ക് കെയിന്‍ ശ്രീലങ്കന്‍ ആരാധകര്‍ക്കൊപ്പം കട്ട് ചെയ്ത് ആഘോഷിച്ചത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ ഫേസ്ബുക്ക് അക്കൌണ്ടിലൂടെയാണ് ചിത്രം പങ്കുവെച്ചത്. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ പ്രസിഡന്റ്സ് ഇലവന് 323ന് ആറ് എന്ന നിലയിലാണ്.
Related News
ടോക്യോ ഒളിമ്പിക്സ്: ആവേശപ്പോരിനൊടുവിൽ അമ്പെയ്ത്ത് പ്രീക്വാർട്ടറിൽ തരുൺദീപ് റായ് പുറത്ത്
ടോക്യോ ഒളിമ്പിക്സ് അമ്പെയ്ത്ത് പ്രീക്വാർട്ടറിൽ ഇന്ത്യയുടെ തരുൺദീപ് റായ്ക്ക് തോൽവി. ഷൂട്ട് ഓഫിലേക്ക് നീണ്ട മത്സരത്തിൽ ഇസ്രയേലിൻ്റെ ഇറ്റലി ഷാനിയോട് 6-5 എന്ന സ്കോറിനാണ് തരുൺദീപിൻ്റെ തോൽവി. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ അവസാനം വരെ പോരടിച്ചാണ് തരുൺദീപ് പുറത്തായത്. ആദ്യ റൗണ്ട് 24-28നു നഷ്ടപ്പെടുത്തിയ തരുൺദീപ് അടുത്ത റൗണ്ടിൽ 27-26നു ജയിച്ചു. മൂന്നാം റൗണ്ട് 27-27 എന്ന നിലയിൽ സമനില ആയി. അടുത്ത റൗണ്ടിൽ 28-27 എന്ന സ്കോറിന് തരുൺദീപ് ജയം കുറിച്ചു. 27-28 എന്ന […]
ഇന്ത്യ-പാക് മത്സരം; കോച്ച് രവി ശാസ്ത്രിക്ക് പറയാനുള്ളത്
പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിൽ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങൾ ഉപേക്ഷിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെ നിലപാട് വ്യക്തമാക്കി ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. മത്സങ്ങളുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കുന്നത് ക്രിക്കറ്റ് ബോർഡാണെന്ന് രവി ശാസ്ത്രി പറഞ്ഞു. പാകിസ്ഥാനുമായി കളിക്കണോ എന്ന കാര്യം ബി.സി.സി.ഐയും സർക്കാറുമാണ് തീരുമാനിക്കേണ്ടത്. നിലവിലെ പ്രത്യേകമായ രാഷ്ട്രീയ സാഹചര്യത്തിൽ മത്സരങ്ങൾ ഉപേക്ഷിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നതെങ്കിൽ, അത് അനുസരിക്കാതെ വേറെ വഴിയെല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പുൽവാമ ഭീകരാക്രമണത്തിൽ സി.ആർ.പി.എഫ് സെെനികർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങൾക്കിടയിലെയും ബന്ധം വഷളായിരുന്നു. […]
ആഷസ് ടെസ്റ്റ്; ആദ്യ ദിനത്തിൽ ഓസ്ട്രേലിയയ്ക്ക് മേൽക്കൈ, 5 വിക്കറ്റ് നഷ്ടത്തിൽ 339 റൺസ്
ആഷസ് ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ഓസ്ട്രേലിയയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 339 റൺസ്. മൂന്ന് താരങ്ങൾ അർദ്ധ സെഞ്ച്വറി നേടിയതോടെയാണ് ഓസ്ട്രേലിയ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയത്. പുറത്താവാതെ നിൽക്കുന്ന സ്മിത്തിന്റെ ആധികാരിക പ്രകടനമാണ് ഓസ്ട്രേലിയയ്ക്ക് തുണയായത്. ഡേവിഡ് വാർണർ(66), സ്റ്റീവ് സ്മിത്ത്(85*), ട്രാവിസ് ഹെഡ്(77) എന്നിവരാണ് ഓസ്ട്രേലിയയ്ക്കായി അർദ്ധ ശതകം കുറിച്ചത്. ഇംഗ്ലണ്ടിനായി ജോ റൂട്ട് രണ്ട് വിക്കറ്റുകളാണ് ആദ്യദിനത്തിൽ നേടിയത്. സ്മിത്തിനൊപ്പം 11 റൺസുമായി അലക്സ് കാറെയാണ് നിലവിൽ ക്രീസിലുള്ളത്. ട്രാവിസ് ഹെഡിനെയും കാമറൺ ഗ്രീനിനെയും […]