കർഷക സമരത്തിന് അനുകൂലമായി പോസ്റ്റ് ചെയ്ത ട്വീറ്റിന് പിന്നാലെയാണ് യുഎസ് പോപ് ഗായിക റിഹാന ഇന്ത്യയിലെ സാധാരണക്കാർക്കിടയിൽ ചർച്ചയാകുന്നത്. ഡൽഹി അതിർത്തിയിലെ ഇന്റർനെറ്റ് വിച്ഛേദത്തെ ചോദ്യം ചെയ്ത് ‘ഇതേക്കുറിച്ച് നിങ്ങൾ എന്താണ് സംസാരിക്കാത്തത്’ എന്നായിരുന്നു ഗായികയുടെ ട്വീറ്റ്. ഇതു സംബന്ധിച്ച സിഎൻഎൻ വാർത്ത റിട്വീറ്റ് ചെയ്തായിരുന്നു റിഹാനയുടെ ചോദ്യം. കേന്ദ്രസർക്കാറിനെ വരെ പ്രതിരോധത്തിൽ നിർത്തുകയും പ്രസ്താവനയിറക്കാൻ നിർബന്ധിക്കുകയും ചെയ്ത ട്വീറ്റായിരുന്നു അത്.
ഇതിന് പിന്നാലെ റിഹാനയ്ക്ക് അനുകൂലമായും പ്രതികൂലമായും ആളുകൾ രംഗത്തെത്തി. താരത്തെ ‘സ്വന്തമാക്കാനുള്ള’ ശ്രമവും സജീവമായി. അതിലൊന്നാണ് റിഹാന കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ കൈയിൽ പിടിച്ചിരിക്കുന്ന ചിത്രം. ഇടതുപക്ഷ അനുഭാവമുള്ള അക്കൗണ്ടുകളിൽ ഈ ചിത്രം വ്യാപകമായി പോസ്റ്റ് ചെയ്യപ്പെട്ടു.
ഇതാണ് ആ ചിത്രം.
![റിഹാന കമ്യൂണിസ്റ്റാണോ? വ്യാപകമായി പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ യാഥാർത്ഥ്യം ഇതാണ്](https://i0.wp.com/gumlet.assettype.com/mediaone%2F2021-02%2F07edd623-45f5-4e12-81a2-d407f2d5d259%2F02.jpg?w=640&ssl=1)