India Uncategorized

ബജറ്റിന് മുന്നോടിയായുള്ള ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്

ബജറ്റിന് മുന്നോടിയായുള്ള ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്. രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അധ്യക്ഷത വഹിക്കും. ജിഎസ്ടി നിരക്കുകൾ ഏകീകരിക്കുന്നതു സംബന്ധിച്ച് മന്ത്രിതല സമിതിയുടെ റിപ്പോർട്ട് ചർച്ചചെയ്യും. നിലവിലുള്ള 4 സ്ലാബുകൾക്കു പകരം 3 സ്ലാബുകൾ കൊണ്ടുവരണമെന്നും 12%, 18% എന്നീ സ്ലാബുകൾ ഏകീകരിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

വസ്ത്രങ്ങളുടെയും ചെരുപ്പിന്റെയും ചരക്ക് സേവനനികുതി കൂട്ടുന്നത് യോഗത്തിൽ ചർച്ചാവിഷയമാകും. ജനുവരി ഒന്ന് മുതൽ വസ്ത്രങ്ങളുടെ ചരക്ക് സേവനനികുതി 12 ശതമാനമാക്കാനാണ് കേന്ദ്രതീരുമാനം. ഇതിനെതിരെ സംസ്ഥാനങ്ങളും വ്യാപാരികളും രംഗത്തെത്തിയിട്ടുണ്ട്.