ന്യൂഡൽഹി: ഇന്ധനവില ജിഎസ്ടിക്കു കീഴിലായാൽ പെട്രോൾ 75 രൂപയ്ക്കും ഡീസൽ 68 രൂപയ്ക്കും വിൽക്കാമെന്ന് എസ്ബിഐ പഠനം. ഇത് നടപ്പാക്കാൻ രാഷ്ട്രീയ ഇച്ഛാശക്തിയാണ് വേണ്ടെന്നും സാമ്പത്തിക വിദഗ്ധർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 60 യുഎസ് ഡോളറായിരിക്കുന്ന അവസ്ഥയിൽ ഇന്ധവില ജിഎസ്ടിക്കു കീഴിൽ വന്നാൽ ഖജനാവിന്‍റെ വരുമാനനഷ്ടം ഒരു ലക്ഷം കോടി രൂപയായിരിക്കും. ഇത് ജിഡിപിയുടെ 0.4 ശതമാനമാണെന്നും റിപ്പോർട്ടിലുണ്ട്. നിലവിൽ കേന്ദ്രവും സംസ്ഥാനവും ഇന്ധനത്തിനു മുകളിൽ വിവിധ നികുതികളും സെസുകളും ചുമത്തുന്നുണ്ട്. അതുകൂടാതെ ട്രാൻസ്പോർട്ടേഷൻ ചെലവും ഡീലറുടെ കമ്മീഷനും ചേർത്തുള്ള വിലയ്ക്കാണ് ഉപഭോക്താവിന് പെട്രോൾ ലഭിക്കുന്നത്. ഇന്ധവില ജിഎസ്ടിക്കു കീഴിലായാൽ കൂടുതൽ നഷ്ടം സംസ്ഥാനങ്ങൾക്കായിരിക്കുമെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ധനവിലയിലെ ഏറ്റക്കുറച്ചിലുകളിലൂടെയുണ്ടാകുന്ന വരുമാനഷ്ടം കുറയ്ക്കാൻ ഇന്ധനവില സ്ഥിരതാ ഫണ്ട് രൂപീകരിക്കണമെന്നും എസ്ബിഐ കേന്ദ്രസർക്കാറിനോട് നിർദേശിച്ചു.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/03/petrol-price-and-diesel-price-hike.jpg?resize=1024%2C642&ssl=1)