ഇന്ന് സൂറിച്ചിൽ ഒരു മലയാളികുടുംബം റിസീവ് ചെയ്ത ഫോൺ കോളിലൂടെ സംഭവിച്ച ഞെട്ടിപ്പിക്കുന്ന സംഭവം പങ്കുവെച്ചത് ഇവിടെ കുറിക്കുന്നു .
മലയാളി സ്നേഹിതന്റെ മൊബൈൽ ഫോണിൽ bundasamt polizei Bern ന്റെ നമ്പറിൽ നിന്നും ഹാക്ക് ചെയ്ത് മലയാളിയുടെ ഫോണിലേക്കാണ് കോൾ വന്നത് . കോളർ ഐഡി കൃത്യമായും എഴുതിയിരിക്കുന്നത് ബുണ്ടസ് പോലീസ് ബേൺ ..സംശയിക്കാതെ തന്നെ ഫോൺ അറ്റൻഡ് ചെയ്തു .രാവിലെ 10.30മുതൽ ഉച്ചക്ക് 2.30വരെ നീണ്ടു നിന്ന ഫോൺ കോൾ .Bundasamtinte വെബ്‌സെയ്റ്റിൽ കയറി incoming calline verify ചെയ്യാൻ പറഞ്ഞാണ് തുടക്കം .വെരിഫൈ ചെയ്‌തപ്പോൾ കാണുന്നു ശരിക്കും പോലീസിന്റെ നമ്പർ …വിശ്വസിക്കാൻ പിന്നെന്തുവേണം … കോളിന്റെ ഗൗരവം ഒട്ടും ചെറുതായി കാണരുതെന്നും ,ഉച്ചക്ക് ഒരു മണിക്കകം നിങ്ങളെ സ്വിറ്റസർലണ്ടിൽ നിന്നും ഡി-പോർട്ട് ചെയ്യാനുള്ള ഇന്ത്യൻ ഗോവെർന്മെന്റിന്റെ ഓർഡർ ആണ് ഞങ്ങൾക്ക് ലഭിച്ചിരിക്കുന്നതെന്നും .”ഒഴിവുള്ള ഒരു മുറിയിലേക്കു പോകുവാനും ,ഇന്റർനെറ്റ് അല്ലെങ്കിൽ മറ്റു ഇലക്ട്രോണിക്സ് ഉപകരണങ്ങളോ ഉപയോഗിക്കരുതെന്നും നിങ്ങൾ നിരീക്ഷണത്തിൽ ആണെന്നും ….അങ്ങനെ തുടങ്ങിയ തലങ്ങും വിലങ്ങും ഉള്ള പല ചോദ്യങ്ങളുമായി ഇവർ ക്രോസ്സ് വിസ്താരം നടത്തി .. .
പെനാലിറ്റി ആയിട്ടും ലീഗൽ ഫോർമാലിറ്റീസ് നടപ്പാക്കുന്നതിനും ഐ ട്യൂൺസ് കാർഡുകൾ വഴി തത്സമയം പണം അയക്കാൻ പറയുന്നു .ചോദ്യങ്ങൾ അങ്ങോട്ട് ചോദിച്ചാൽ എമിഗ്രേഷൻ ഓഫീസിൽ നിന്നും ഒരാൾ വരുമെന്നും ബാക്കി ഫോർമാലിറ്റീസ് പൂർത്തിയാകും എന്നും പറഞ്ഞു .വീണ്ടും ക്യാഷ് ചോദിച്ചപ്പോൾ ഫോൺ ഡിസ്കണക്ക്ട് ചെയ്ത് പോലീസിനെ ഇൻഫോം ചെയ്തു .
പോലീസിന്റെ അഭിപ്രായത്തിൽ ഇത് ഇന്ത്യക്കാരെ ആണ് ടാർജെറ്റ് ചെയ്തിരിക്കുന്നതെന്നും ..ഇതുപോലുള്ള പരാതി ഈ ദിവസങ്ങളിൽ കിട്ടി എന്നും ഇവരുടെ സംസാരം ഇന്ത്യക്കാരുടെ പോലെയാണെന്നു സംശയിക്കുന്നതായും അറിയിച്ചു .പോലീസിന്റെ നിർദേശപ്രകാരമാണ് ഈ വിഷയം ഒരു മുൻകരുതലായി നമ്മുടെ കമ്മ്യൂണിറ്റിയിലേക്ക് അറിയിക്കുന്നത് ….
ഇതിനോട് സാമ്യപ്പെട്ട ഒരു വാർത്ത 20 മിനുട്ടെനിൽ വന്നത് …. https://www.20min.ch/schweiz/news/story/Betrugsversuche-von-falschen-Polizisten-verdreifachen-sich-23454183
കടപ്പാട് : അനുഭവം പങ്കുവെച്ച സ്വിസ്സ് മലയാളി .