വിവിധ കേസുകളില് ശിക്ഷിക്കപ്പെട്ട് ശിക്ഷയുടെ ഒരു ഭാഗം അനുഭവിച്ച 281 തടവുകാര്ക്ക് ബഹ്റൈന് ഭരണാധികാരിയും രാജാവുമായ ഹിസ് മെജസ്റ്റി ഹമദ് ബിന് ഈസ ആല് ഖലീഫ ഈദുല് ഫിത്വറിനോടനുബന്ധിച്ച് മാപ്പുനല്കിയതായി ഉത്തരവ് പുറപ്പെടുവിച്ചു. ഇവര്ക്ക് സാധാരണ ജീവിതം നയിക്കാനും രാജ്യത്തിന്റെ വികസനത്തിന് സംഭാവനകള് നല്കാനുമുള്ള അവസരം നല്കുന്നതിന്റെ ഭാഗവുമായാണ് മാപ്പ് നല്കി വിട്ടയക്കുന്നത്.
Related News
ഓക്സ്ഫോർഡ് കോവിഡ് വാക്സിന് പരീക്ഷണത്തിന്റെ ഭാഗമായിരുന്ന ഡോക്ടര് മരിച്ചു
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്ത ഡോക്ടര് മരിച്ചു. ബ്രസീലിലാണ് സംഭവം. 28കാരനായ ഡോക്ടറുടെ മരണം ബ്രസീലിലെ ആരോഗ്യ വിഭാഗം സ്ഥിരീകരിച്ചു. മരുന്ന് പരീക്ഷണത്തിന് സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്ന ഡോക്ടറുടെ മരണം കോവിഡ് വാക്സിന് പരീക്ഷണത്തിന് ശേഷമാണോ എന്ന കാര്യം അധികൃതര് വ്യക്തമാക്കിയിട്ടില്ല. രണ്ട് തരം വാക്സിനാണ് മരുന്ന് പരീക്ഷണത്തിന് സന്നദ്ധത അറിയിച്ചവര്ക്ക് ബ്രസീലില് നല്കിയിരുന്നത്. ഒരു സംഘത്തിന് കോവിഡ് വാക്സിന് കുത്തിവെയ്ക്കുമ്പോള് മെനിഞ്ജൈറ്റിസിന് ഉപയോഗിക്കുന്ന വാക്സിനാണ് രണ്ടാമത്തെ സംഘത്തിന് നല്കുന്നത്. മരിച്ച ഡോക്ടര്ക്ക് […]
യുവതിയെ മർദിച്ച സോമാറ്റോ ഡെലിവറി ബോയ് അറസ്റ്റിൽ
ബംഗളൂരുവിൽ യുവതിയെ മർദിച്ച സോമാറ്റോ ഡെലിവറി ബോയ് അറസ്റ്റിൽ. കുറ്റകൃത്യം നടന്നതിൽ തങ്ങൾ ഖേദിക്കുന്നുണ്ടെന്നും യുവതിക്ക് വേണ്ട ചികിത്സാസഹായം നൽകുമെന്നും സൊമാറ്റൊ അറിയിച്ചു. മേക്കപ്പ് ആർട്ടിസ്റ്റും യൂട്യൂബറുമായ ഹിതേഷാ ചന്ദ്രനിയുടെ പരാതിയിലാണ് പൊലീസ് കാമരാജിനെ അറസ്റ്റ് ചെയ്തത്. തനിക്കുണ്ടായ ദാരുണമായ അനുഭവം ഹിതേഷാ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. സൊമാറ്റോ വഴി ഓർഡർ ചെയ്ത ഭക്ഷണം വൈകിയതോടെ ഹിതേഷ കസ്റ്റമർ കെയറിൽ നിരന്തരം വിളിച്ച് അന്വേഷിക്കുകയായിരുന്നു. ഈ സമയത്താണ് കാമരാജ് ഭക്ഷണവുമായി എത്തിയത്. തനിക്ക് […]
ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; നാളെ ആറ് ജില്ലകളിൽ മഴ മുന്നറിയിപ്പ്
ഇടുക്കി ഡാമിലെ ജലനിരപ്പ് 2398.03 അടിയായി. ജലനിരപ്പ് ഉയർന്നതോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ക്രമേണ ഉയർന്നു വരുന്ന സാഹചര്യത്തിൽ ജില്ലയിലെ വിവിധ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും ജില്ലാ കളക്ടർ ജാഗ്രത നിർദേശം നൽകി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പും ഉയരുകയാണ്. നിലവില് ജലനിരപ്പ് 139.05 അടിയാണ്. അതേസമയം, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് നാളെ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. മറ്റന്നാൾ അഞ്ച് […]