Uncategorized

‘പുതുതലമുറയ്‌ക്ക് പ്രചോദനമേകാൻ സാധിച്ചതിൽ സന്തോഷം’; ഉത്തരന്റെ കാമുകിയായി നിറഞ്ഞാടി ദിവ്യ എസ് അയ്യർ

കഥകളിയിലെ ഉ​ത്ത​ര​യും കാ​മു​കി​മാ​രു​മാ​യു​ള്ള ലാ​സ്യ നൃ​ത്ത​രം​ഗങ്ങൾ വേദിയിൽ നിറഞ്ഞാടി കളക്ടർ ഡോ. ​ദി​വ്യ എ​സ്.​ അ​യ്യ​ർ. ഇരയിമ്മൻ തമ്പിയുടെ ഉത്തരാസ്വയംവരം കഥകളിയിലെ ഉത്തരനും പത്നിമാരുമായുള്ള ലാസ്യ നൃത്തരംഗമാണ് വേദിയിൽ അവതരിപ്പിച്ചത്..പത്തനംതിട്ട മാർത്തോമാ സ്കൂൾ അങ്കണത്തിലാണ് വേദി ഒരുങ്ങിയത്. കലക്ടർക്കൊപ്പം ഉ​ത്ത​ര​നാ​യി ക​ലാ​മ​ണ്ഡ​ലം വൈശാ​ഖും രണ്ടാമത്തെ കാമുകിയായി ക​ലാ​മ​ണ്ഡ​ലം വി​ഷ്ണു​വു​മാ​ണ് അരങ്ങിലെത്തിയത്.

ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തഃരംഗം കേരളമെന്ന കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍ – എന്ന കവിവാക്യത്തിനേഴഴകേകുന്ന കലാരൂപമാണ് കഥകളിയെന്ന് പത്തനംതിട്ട കളക്ടർ ദിവ്യ എസ് അയ്യർ ഫേസ്ബുക്കിൽ കുറിച്ചു.പരമ്പരാഗത കലാരൂപങ്ങൾക്കു പേരും പെരുമയും ചാർത്തിക്കൊണ്ടു പുതുതലമുറയ്‌ക്കു പ്രചോദനമേകാൻ സാധിച്ചതിൽ സന്തോഷം.

ആട്ടവിളക്ക് തെളിഞ്ഞപ്പോൾ ഉത്തരാസ്വയംവരം കഥകളി പദത്തിലെ ഒരു രംഗാവിഷ്കരണത്തിൽ പങ്കെടുക്കാൻ സാധിച്ചത് അവിസ്മരണീയ അനുഭവമായി മാറി. കഥകളിയുടെ അദ്ധ്വാനവും ആസ്വാദനവും കുട്ടികളിലേക്ക് എത്തിക്കുവാനായുള്ള ഈ എളിയ ശ്രമത്തിൽ സഹകരിച്ച ഏവർക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നും കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു.