കോതമംഗലം ,നാടുകാണി പരേതനായ മാത്യു പള്ളിക്കമാലിൻ്റെ ഭാര്യ ശ്രീമതി അന്നക്കുട്ടി മാത്യു നിര്യാതയായ വിവരം വ്യസന സമേതം അറിയിക്കുന്നു.. സൂറിച് നിവാസി സാന്റി പള്ളിക്കമാലിൻ്റെ മാതാവാണ് പരേത. തൊടുപുഴ പുൽപ്പറമ്പിൽ കുടുംബാഗമാണ് പരേത.
സംസ്കാര ശുശ്രൂഷ 25.01.2026 (ഞായർ) ഉച്ചകഴിഞ്ഞ് 3:00 മണിക്ക് കോതമംഗലം നാടുകാണി സെന്റ് തോമസ് പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടും.
സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകൾ പരേതയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു







