വടക്ക് കിഴക്കൻ ഡൽഹിയിൽ കലാപത്തിന് ശേഷം ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് പതിയെ തിരിച്ചു വരികയാണ്. പക്ഷെ ഭയം അവരെ വിട്ട് മാറിയിട്ടില്ല എന്നതാണ് വാസ്തവം. സുരക്ഷ മുൻ നിർത്തി ഓരോ ഗലികളും വലിയ ഇരുമ്പ് ഗേറ്റ് കൊണ്ട് അടക്കുകയാണ് പലരും. വടക്ക് കിഴക്കൻ ഡൽഹിയിലെ വിവിധ ഗലികളിൽ ഇരുമ്പ് ഗേറ്റുകൾ സ്ഥാപിക്കുന്ന ജോലികൾ നടക്കുകയാണ്.
ഉയരം കുറഞ്ഞ പഴയ ഗേറ്റ് മാറ്റി പുതിയത് സ്ഥപതിക്കുന്നവരും ഉണ്ട്. ഇനിയൊരു ആക്രമണം കൂടി താങ്ങാനുള്ള ശേഷി ഈ ഗാലികൾക്കകത്ത് താമസിക്കുന്ന മനുഷ്യർക്ക് ഇല്ലെന്ന് അവർ പറയുന്നു. അക്രമസംഭവങ്ങൾ അരങ്ങേറിയപ്പോൾ ഗലികൾക്കകത്തേക്ക് പുറത്ത് നിന്ന് ആളുകൾ എത്തിയിരുന്നു. അവരാണ് സ്വത്ത് വകകൾ നശിപ്പിച്ചതും ആളുകളെ ആക്രമിച്ചതെന്നും ഇവിടുത്തുകാർ ആരോപിക്കുന്നു. അത് മറികടക്കാനാണ് സ്വന്തം കയ്യിൽ നിന്നും കാശുമുടക്കി ഗേറ്റുകൾ സ്ഥാപിക്കുന്നത്.