നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ഡല്‍ഹിയില്‍ വീണ്ടും വെടിവെപ്പ്. ഡല്‍ഹി ജാഫറാബാദില്‍ സി.എ.എക്കെതിരായ പ്രതിഷേധ സമരത്തിന് സമീപത്ത് വെച്ചാണ് വെടിവെപ്പുണ്ടായത്. ബൈക്കിലെത്തിയ അജ്ഞാത സംഘം നാല് തവണ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇതിന് മുമ്പ് ജാമിഅ മില്ലിയ സര്‍വകലാശാലയിലും ശാഹീന്‍ ബാഗിലും സമാനമായ രീതിയില്‍ വെടിവെപ്പുണ്ടായിരുന്നു. ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വെടിവെപ്പില്‍ വിദ്യാര്‍ഥിക്ക് സാരമായി കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷവും ജാമിഅയില്‍ വെടിവെപ്പിന് ശ്രമമുണ്ടായിരുന്നു. അന്ന് ആര്‍ക്കും തന്നെ പരിക്കേറ്റിരുന്നില്ല. ശാഹീന്‍ ബാഗിലെ തോക്കുധാരികളെ പ്രദേശവാസികള്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.