ശബരിമലയിൽ സർക്കാർ നിലപാടിൽ മാറ്റമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം എന്നും വിശ്വാസികൾക്ക് ഒപ്പം തന്നെയായിരുന്നു. സുപ്രിം കോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. സുപ്രിം കോടതി വിധി മാറ്റിയാൽ സർക്കാരും മാറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാലാ ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല വിവാദവിഷയമായ കാലത്ത് വിശ്വാസികളുടെ അവകാശികളെന്ന് പറയുന്നവർ സർക്കാരും പാർട്ടിയും വിശ്വാസികള്‍ക്കെതിരാണെന്ന പ്രചരണം നടത്തി. ആ പ്രചരണത്തെ നേരിടുന്നതിൽ കൃത്യമായ ജാഗ്രതയുണ്ടായില്ല. അതാണ് സി.പി.എം സംസ്ഥാനസമിതിയില്‍ ഉണ്ടായ സ്വയം വിമർശനം. പാർട്ടി ഒരിക്കലും വിശ്വാസികൾക്കെതിരായിരുന്നില്ലെന്നും മുഖ്യന്ത്രി പറഞ്ഞു.
പാലാ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മികച്ച പ്രതീക്ഷയാണുള്ളത്.കേരള കോണ്‍ഗ്രസിലേത് വലിയ തര്‍ക്കമായി കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസത്തെ എതിര്‍ക്കകയും തള്ളിക്കയുകയും ചെയ്യുന്ന നിലപാട് നവോത്ഥാനവും നവോത്ഥാന നായകരും സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.