പാലാ നഗരസഭയിൽ ഭരണപക്ഷ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി. സിപിഎം-കേരള കോൺഗ്രസ് കൗൺസിലർമാർ തമ്മിലാണ് ഏറ്റുമുട്ടിയത്. സ്റ്റാൻഡിങ് കമ്മിറ്റി കൂടുന്നതിലെ തർക്കമാണ് കൈയ്യാങ്കളിയിൽ കലാശിച്ചത്. പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കാൻ എൽ.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കയ്യാങ്കളിയിൽ സി.പി.എമ്മിൻറെ ബിനു പുളിക്കക്കണ്ടത്തിനും, കേരളാ കോൺഗ്രസിൻറെ ബൈജു കൊല്ലംപറമ്പിലിനും മർദ്ദനമേറ്റു. മറുവശത്തുള്ളവരാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് ഇരുപക്ഷവും ആരോപിക്കുന്നു.
