കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് കേരളത്തിലെ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടത്ര ഫണ്ട് ഇല്ലാത്തതാണ് നിലവിലെ വെല്ലുവിളി. ഇക്കാര്യം മുതിര്‍ന്ന നേതാക്കള്‍ തന്നെ തുറന്നു പറയുന്നുണ്ട്.
ഇന്നാ പിടിച്ചോ എന്ന് പറഞ്ഞത് പോലെ തെരഞ്ഞെടുപ്പ് ഇങ്ങെത്തി.പാര്‍ട്ടി മെഷിനറി ഓടണമെങ്കില്‍ കൈ നിറയെ പണം വേണം.പക്ഷെ അഞ്ച് പൈസ പോലും ബാക്കിയില്ല കോണ്‍ഗ്രസിന്റെ കയ്യില്‍.എന്ത് ചെയ്യുമെന്ന് ഒരെത്തും പിടിത്തവും ഇല്ലാതെ വട്ടം കറങ്ങുകയാണ് നേതാക്കള്‍. ദാരിദ്ര്യാവസ്ഥ ഉള്ളത് ഉള്ളത് പോലെ ഒരു നാണക്കേടും വിചാരിക്കാതെ തുറന്ന് പറയുന്നുണ്ട് നേതാക്കള്‍.
കുറച്ച് പണം ഉണ്ടാക്കുക കൂടിയായിരുന്നു മുല്ലപ്പള്ളിയുടെ യാത്ര കൊണ്ട് ഉന്നം വെച്ചത്.പക്ഷെ അതും ഉദ്ദേശിച്ച ഫലം ഉണ്ടാക്കിയിട്ടില്ല.സീറ്റിന് വേണ്ടി ഇടിക്കുന്ന നേതാക്കള്‍ തന്നെ സീറ്റ് കിട്ടിക്കഴിഞ്ഞാല്‍ പ്രചരണത്തിലുള്ള ചെലവ് കണ്ടെത്തേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.കഴിഞ്ഞ വര്‍ഷം ഹൈക്കമാന്റ് കോടികള്‍ ഇറക്കിയെങ്കിലും ഇത്തവണ ഇവിടുന്ന് അങ്ങോട്ട് വല്ലതും കൊടുക്കേണ്ട അവസ്ഥ കൂടിയുണ്ടന്നാണ് നേതാക്കള്‍ അടക്കം പറയുന്നത്.