ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരായ പ്രതിരോധ നിരയുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് രമേശ് ചെന്നിത്തല. മുന്നണി രാഷ്ട്രീയം ഡൽഹിയിൽ ഇരിക്കുന്നവർക്ക് മനസിലായിട്ടില്ല. മുന്നണി രാഷ്ട്രീയത്തിന്റെ പ്രത്യേകത മനസ്സിലാക്കാതെ എല്ലാവരും പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടാണ് മോദിക്ക് വിജയമുണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.
Related News
വഴക്കമുള്ള സ്വഭാവ നടൻ; വേഷമിട്ടത് 600 ലേറെ ചിത്രങ്ങളിൽ; പൂജപ്പുര രവി ഇനി ഓർമ
നാടകവേദികൾ അടക്കി ഭരിച്ചതിനു ശേഷം മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടനായിരുന്നു പൂജപ്പുര രവി. നിത്യ ഹരിത നായകൻ പ്രേം നസിർ മുതൽ പുതു തലമുറയുടെ ആവേശമായ ടോവിനോ തോമസിനൊപ്പം വരെ അറുനൂറിലധികം ചിത്രങ്ങളിൽ വേഷമിട്ടു. സിനിമകളെ വെല്ലുന്ന കലാനിലയം ഡ്രാമാവിഷൻ എന്നപ്രശസ്ത നാടക കളരിയുടെ നാടകങ്ങളിലൂടെയാണ് പൂജപ്പുര രവി ശ്രദ്ധേയനാകുന്നത്. നാടകത്തിലെ ജനപ്രാതി വർധിച്ചതോടെ എഴുപതുകളുടെ പകുതിയിലാണ് പൂജപ്പുര രവി സിനിമയിലെത്തുന്നത്. ഗാംഭീര്യമുള്ള ശബ്ദവും, വഴക്കമുള്ള അഭിനയ ശൈലിയും രവിയുടെ സവിശേഷതയായിരുന്നു. ഹാസ്യത്തിന്റെ […]
ബഫര്‍സോണ്‍: ഉപഗ്രഹസർവേയ്ക്ക് പുറമേ നേരിട്ടുള്ള പരിശോധനയും നടത്തും
ബഫര്‍സോണ്‍ മേഖലകളിലെ കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, ഇതര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഭൂവിനിയോഗം എന്നിവ സംബന്ധിച്ച് വിവര ശേഖരണത്തിന് ഉപഗ്രഹസർവേയ്ക്ക് പുറമേ നേരിട്ടുള്ള പരിശോധന കൂടി നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. സാങ്കേതികവിദ്യാ സംവിധാനം വഴിയുള്ള കണക്കെടുപ്പിലെ വിശദാംശങ്ങള്‍ നേരിട്ടുള്ള പരിശോധന വഴി ഉറപ്പിക്കും. ഇക്കാര്യങ്ങള്‍ പഠിച്ച് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമതി രൂപീകരിക്കും. സമിതി ഒരു മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ടും മൂന്നു മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കും. തദ്ദേശ […]
ഒടുവില്‍ എയിംസ് കേരളത്തിലേക്ക്; ദീര്‍ഘകാലമായുള്ള ആവശ്യത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി
കേരളത്തില്‍ എയിംസിന് തത്വത്തില്‍ അംഗീകാരം നല്കാന് ശുപാര്‍ശ ചെയ്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യത്തിന് കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാര്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ രേഖാമൂലമാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനം ആവശ്യം ഉന്നയിച്ചപ്പോഴെല്ലാം കേരളത്തില്‍ എയിംസ് ആരംഭിക്കാന്‍ ആലോചിക്കുന്നില്ലെന്നാണ് ലോക്സഭയിലും രാജ്യസഭയിലും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് വേണമെന്നത് നയപരമായ തീരുമാനമായി സര്‍ക്കാര്‍ കണക്കാക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിന്റെ ആവശ്യവും അംഗീകരിക്കപ്പെടുന്നത്. രാജ്യത്ത് 22 […]