Uncategorized

ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക ഇന്ന്; പിള്ള മത്സരരംഗത്ത് നിന്ന് മാറി നില്‍ക്കണമെന്ന് കേന്ദ്രനേതൃത്വം

സംസ്ഥാനത്തെ ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. പത്തനംതിട്ടയില്‍ കെ.സുരേന്ദ്രനും എറണാകുളത്ത് അല്‍ഫോണ്‍സ് കണ്ണന്താനവും മത്സരിക്കും. ടോം വടക്കന്‍ കൊല്ലവും ശോഭ സുരേന്ദ്രന് ആറ്റിങ്ങലും ലഭിച്ചേക്കും.

സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള മത്സര രംഗത്ത് നിന്ന് മാറി നില്‍ക്കണമെന്ന് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചതായാണ് വിവരം. ആര്‍.എസ്.എസിന്റെ കനത്ത സമ്മര്‍ദ്ദം മൂലമാണ് ശ്രീധരന്‍ പിള്ളയെ മാറ്റിയെന്നാണ് വിവരം.