India Kerala Uncategorized

ബി.ജെ.പി ദേശീയ അധ്യക്ഷന് നേരെയുള്ള ആക്രമണം; മമതയും കേന്ദ്രവും തുറന്ന പോരില്‍

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ കേന്ദ്രവും ബംഗാള്‍ സര്‍ക്കാരും തമ്മിലുള്ള തുറന്ന പോരിലേക്കാണ് വഴിവെച്ചിരിക്കുന്നത്. ബംഗാള്‍ സർക്കാരിനു കീഴിലുള്ള ക്രമസമാധാനനിലയെക്കുറിച്ച് വ്യക്തത തേടാൻ കേന്ദ്രം ബംഗാളിലെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടിയതാണ് മമതയെ ചൊടിപ്പിച്ചത്. പശ്ചിമ ബംഗാളില്‍ ക്രമസമാധാന നില തകരാറിലാണെന്ന് ഗവര്‍ണര്‍ ജഗദീപ് ധങ്കർ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് നടപടി. മാത്രമല്ല അക്രമണത്തിനിരയായപ്പോൾ ജെ പി നദ്ദയുടെ സൈനികർക്ക് സുരക്ഷാ ക്രമീകരണം അപര്യാപ്തമാണെന്ന് ധങ്കർ റിപ്പോർട്ട് അയച്ചു. തിങ്കളാഴ്ച ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്

ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഡയമണ്ട് ഹാര്‍ബറിലേക്ക് പ്രചാരണത്തിനായി പോകുന്നതിനിടെയാണ് ജെ.പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. ബിജെപി നേതാക്കൾ സഞ്ചരിച്ചിരുന്ന കാറുകളെ കല്ലും പാറയും കോൺക്രീറ്റ് കഷ്ണങ്ങളും ഉപയോഗിച്ച് ആക്രമിച്ചുവെന്നും, തുടര്‍ന്ന് വിജയവർഗിയയ്ക്കും മുകുൾ റോയിക്കും പരിക്കേറ്റു. ആക്രമണകാരികളെല്ലാം തൃണമൂൽ അനുഭാവികളാണെന്ന് ബിജെപി അരോപിച്ചു.

“തൃണമൂൽ കോണ്‍ഗ്രസിന്‍റെ ഭരണത്തിന്‍ കീഴിൽ സ്വേച്ഛാധിപത്യത്തിന്റെയും അരാജകത്വത്തിന്റെയും അന്ധകാരത്തിന്റെയും കാലഘട്ടത്തിലേക്ക് ബംഗാൾ മാറി. ടി.എം.സി പശ്ചിമ ബംഗാളിൽ രാഷ്ട്രീയ അതിക്രമങ്ങൾക്ക് നടത്തുന്നത് ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്നവര്‍ക് ദുഖവും ആശങ്കയും സൃഷ്ടിക്കുന്നതാണ്.

ബംഗാൾ സമ്പൂർണ്ണ നിയമവിരുദ്ധതയിലേക്കും ഗുണ്ടാ രാജിലേക്കും വഴുതിവീഴുകയാണെന്ന് ബി.ജെ.പി മേധാവി നദ്ദ വിമര്‍ശിച്ചത്. തന്നെ ആക്രമിക്കുന്നതിലൂടെ ബംഗാളിലെ മമത ബാനർജി സർക്കാരിന്റെ നിരാശയാണ് പ്രതിഫലിപ്പിക്കുന്നതെന്നും നദ്ദ പറഞ്ഞു.

മറുവശത്ത്, മമത ബാനർജി ഉൾപ്പെടെയുള്ള ടിഎംസി നേതാക്കൾ ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള ആക്രമണത്തെ ആസൂത്രണം ചെയ്ത് അരങ്ങേറിയ നാടകമാണെന്നാണ് പറയുന്നത്. കേന്ദ്ര സുരക്ഷാ സേനയുടെ കൈവശമുണ്ടായിട്ടും പാർട്ടി മേധാവിയെ സംരക്ഷിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നും മമത ബിജെപിയോട് ചോദിച്ചു. സ്വന്തം നേതാക്കൾക്കുമെതിരെ ആക്രമണം ആസൂത്രണം ചെയ്തുകൊണ്ട് ബി.ജെ.പി ടി.എം.സിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്താനാണ് ശ്രമികുന്നതെന്ന് മമത ബാനർജി ആരോപിച്ചു.

ബംഗാളിലെ രാഷ്ട്രീയ അതിക്രമങ്ങൾ പുതിയതല്ല. മമത ബാനർജിയുടെ നേതൃത്തതില്‍ ടിഎംസി ശക്തി പ്രാപിച്ചപ്പോൾ ഇടതുപക്ഷ പ്രവർത്തകരുമായി അക്രമാസക്തമായ ഏറ്റുമുട്ടലുകൾ ഉണ്ടായി. ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി ശക്തമായ സാന്നിധ്യം അടയാളപ്പെടുത്തിയ 2018 മുതൽ ടിഎംസിയും ബിജെപി പ്രവർത്തകരും തമ്മിലുള്ള ഏറ്റുമുട്ടൽ വർദ്ധിച്ചു.

.