വീട്ടിൽ ജോലി ചെയ്യുന്ന പെൺകുട്ടിക്കൊപ്പമുള്ള അല്ലു അർജുന്റെ ഹൃദയഹാരിയായ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഈ വിഡിയോ നിമിഷ നേരം കൊണ്ട് വൈറലായി മാറി. വീട്ടുജോലിക്കാരിയായ പെൺകുട്ടിക്കൊപ്പം വിഡിയോ പങ്കുവച്ച അല്ലു അർജുനെ അഭിനന്ദിച്ച് നിരവധിപേരാണ് എത്തുന്നത്.തന്റെ ഇൻസ്റ്റഗ്രാം ചാനലിനു ഫോളോവേഴ്സും ലൈക്കും കിട്ടണമെന്ന പെൺകുട്ടിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാനാണ് അല്ലു അർജുൻ പെൺകുട്ടിയുമായുള്ള വിഡിയോ റെക്കോർഡ് ചെയ്തു നൽകിയത്. അല്ലുവിന്റെ മകളെ നോക്കുന്ന അശ്വിനി എന്ന പെൺകുട്ടിയാണ് വിഡിയോയിൽ താരത്തിനൊപ്പമുള്ളത്. വിഡിയോ പങ്കുവച്ചപ്പോൾ പതിമൂവായിരം പേരുണ്ടായിരുന്ന അശ്വിനിയുടെ പേജ് ഇപ്പോൾ ഫോളോ ചെയ്യുന്നത് ഇരുപതിനായിരത്തോളം ആളുകളാണ്.ഈ വിഡിയോ റെക്കോർഡ് ചെയ്തു ഇട്ടാൽ നിനക്ക് കൂടുതൽ ഫോളോവേഴ്സ് കിട്ടുമെങ്കിൽ കിട്ടട്ടെ എന്ന് അല്ലു അർജുൻ വിഡിയോയിൽ പറയുന്നു. ഇപ്പോൾ നിനക്ക് എത്ര ഫോളോവേഴ്സ് ഉണ്ടെന്ന ചോദ്യത്തിന് പതിമൂവായിരം എന്നാണു പെൺകുട്ടി ഉത്തരം നൽകുന്നത്. എത്ര ഫോളോവേഴ്സ് വേണം എന്നാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോൾ മുപ്പതിനായിരം വേണം എന്ന് പെൺകുട്ടി പറയുന്നു.ഈ വിഡിയോ പങ്കുവച്ചാൽ മുപ്പതിനായിരം ഫോളോവേഴ്സിനെ കിട്ടുമെന്ന് ഉറപ്പുണ്ടോ എന്നും അല്ലു അർജുൻ പെൺകുട്ടിയോട് ചോദിക്കുന്നുണ്ട്. ഉറപ്പായും കിട്ടും എന്ന് പെൺകുട്ടി പറഞ്ഞു. ഓക്കേ നമുക്ക് കിട്ടുമെന്ന് തന്നെ പ്രതീക്ഷിക്കാം എന്ന് അല്ലു അർജുൻ പറയുന്നു.
Related News
‘മികച്ച ബർഗർ ഷെഫി’ന് പിറന്നാൾ ആശംസകളുമായി പൃഥ്വി
ദുൽഖറിന് കേക്ക് നൽകുന്ന ചിത്രം പങ്കുവെച്ചാണ് പൃഥ്വിരാജ് ആശംസ അറിയിച്ചത്. നടൻ ദുൽഖർ സൽമാന് പിറന്നാൾ ആശംസകളുമായി നടനും സംവിധായകനുമായ പൃഥ്വിരാജ്. ‘നഗരത്തിലെ മികച്ച ബർഗർ ഷെഫിന് പിറന്നാൾ ആശംസകൾ’ എന്നാണ് പൃഥ്വി ഫേസ് ബുക്കിൽ കുറിച്ചത്. ദുൽഖറിന് കേക്ക് നൽകുന്ന ചിത്രം പങ്കുവെച്ചാണ് ആശംസ അറിയിച്ചത്. സുപ്രിയയും ദുൽഖറിന് ആശംസകൾ നേർന്നു. ദുൽഖറിനും ഭാര്യ അമാലിനും പൃഥ്വിക്കും ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് സുപ്രിയ താരത്തിന് ആശംസകൾ നേർന്നത്. സിനിമയിലെ വളരെ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും […]
ബ്രിട്ടീഷ് പാര്ലമെന്റിലും ചർച്ചയായി കർഷകസമരം;
ഇന്ത്യയില് നടക്കുന്ന കര്ഷക സമരം ചര്ച്ചയാക്കി ബ്രിട്ടീഷ് പാര്ലമെന്റ്. സംഭവത്തില് പ്രതിഷേധവുമായി ഇന്ത്യന് ഹൈക്കമ്മീഷന്. ഇന്ത്യന് വംശജന് കൂടിയായ മൈദന്ഹെഡ് ലിബറല് ഡെമോക്രാറ്റിക് നേതാവ് ഗുര്ജ് സിങ് അപേക്ഷയുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച ബ്രിട്ടീഷ് പാര്ലമെന്റ് 90 മിനിറ്റ് ചര്ച്ച നടത്തിയത്. കര്ഷകരുടെ സുരക്ഷ, മാധ്യമ സ്വാതന്ത്യം എന്നീ വിഷയങ്ങളിലായിരുന്നു പ്രധാന ചര്ച്ച. ലിബറല് പാര്ട്ടി, ലിബറല് ഡെമോക്രാറ്റ്സ്, സ്കോട്ടിഷ് പാര്ട്ടി എന്നിവയുടെ എംപിമാരും ചര്ച്ചയില് പങ്കെടുത്തിരുന്നു. ലക്ഷത്തിലധികം യു.കെ നിവാസികളാണ് അപേക്ഷയില് ഒപ്പുവച്ചത്. ഇന്ത്യയില് നടക്കുന്ന കര്ഷക […]
‘വിവാദം അവസാനിക്കാൻ എം ടി അല്ലെങ്കിൽ മുഖ്യമന്ത്രി നയം വ്യക്തമാക്കണം’; ബാലചന്ദ്രമേനോൻ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ എം ടി വാസുദേവൻ നായർ നടത്തിയ വിമർശനത്തിൽ പ്രതികരിച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്. ‘ഇനി നിക്കണോ പോണോ’ എന്ന പേരില് ഫേസ്ബുക്കില് എഴുതിയ കുറിപ്പിലാണ് ബാലചന്ദ്ര മേനോന്റെ പ്രതികരണം. മുന്നിലിരുന്ന സദസിനെ കണ്ട് ഹാലിളകിയല്ല എം ടി സംസാരിച്ചത് മറിച്ച്. പറയാനുള്ളത് മുൻകൂട്ടി തയ്യാറാക്കി കുറിച്ച് കൊണ്ടുവന്നു വായിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ‘നാവു പിഴ ‘ എന്ന് പറയുക വയ്യ. എം ടി പറഞ്ഞ കാര്യങ്ങൾ ഇന്നിത് വരെ നാം കേൾക്കാത്ത […]