India Latest news Must Read National Uncategorized

അലിഗഡ് മാറ്റി ‘ഹരിഗഡ്’ ആക്കണം; യുപിയില്‍ വീണ്ടും പേരുമാറ്റ നീക്കം; പ്രമേയം പാസായി


യുപിയിലെ പ്രശസ്‍ത നഗരമായ അലിഗഢ് പേര് മാറ്റാനൊരുങ്ങുകയാണ്. ഇതുസംബന്ധിച്ച്‌ നീക്കങ്ങള്‍ നടത്തുന്നത് അലിഗഢ് മുൻസിപ്പല്‍ കോര്‍പറേഷനാണ്. അലിഗഢിന്റെ പേര് ഹരിഗഡ് എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദേശം മുനിസിപ്പല്‍ കോര്‍പ്പറേഷൻ ബോര്‍ഡാണ് പാസാക്കിയത്. എൻ.ഡി ടി.വിയാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ബിജെപിയുടെ മുനിസിപ്പൽ കൗൺസിലർ സഞ്ജയ് പണ്ഡിറ്റാണ് അലിഗഢിന്റെ പേര് ഹരിഗഢ് എന്നാക്കി മാറ്റാൻ നിർദ്ദേശിച്ചത്. അലിഗഡ് മുനിസിപ്പൽ കോർപ്പറേഷനിൽ ഈ നിർദ്ദേശം പാസായി. ഇനി ഈ നിർദേശം സർക്കാരിന് അയക്കും. ഉടൻ ഭരണാനുമതി ലഭിക്കുമെന്ന് അലിഗഡ് മേയർ പ്രശാന്ത് സിംഗാള് പ്രത്യാശ പ്രകടിപ്പിച്ചു.

ഉടൻ തന്നെ സർക്കാർ ഇത് പരിഗണിക്കുമെന്നും അലിഗഡിന്റെ പേര് ഹരിഗഢ് എന്നാക്കണമെന്ന ഞങ്ങളുടെ ആവശ്യം നിറവേറ്റുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു” മുനിസിപ്പൽ കോർപ്പറേഷൻ യോഗത്തിൽ അലിഗഡിന്റെ പേര് ഹരിഗഢ് എന്നാക്കാനുള്ള നിർദ്ദേശത്തിന് അംഗീകാരം നൽകിയ മേയർ പ്രശാന്ത് സിംഗാള് പറഞ്ഞതായി ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാൽ, ഇത് ആദ്യപടി മാത്രമാണെന്നും സർക്കാരിന്റെ അനുമതി ലഭിച്ചാലേ ജില്ലയുടെ പേര് മാറൂ.മുൻസിപ്പൽ കോർപറേഷൻ യോഗത്തിലാണ് നിർദേശം അംഗീകരിച്ചത്. “ഇന്നലെ യോഗത്തിൽ അലിഗഡിന്റെ പേര് ഹരിഗഢ് എന്നാക്കാനുള്ള നിർദേശം കൗൺസിലർ സഞ്ജയ് പണ്ഡിറ്റ് മുന്നോട്ട് വച്ചിരുന്നു. എല്ലാ കൗൺസിലർമാരും ഏകകണ്ഠമായാണ് പാസാക്കിയത്.