അൽകോബറിലെ മാട്ടുൽ മൻശഇൻറ്റെയും മലപ്പുറം മഅദിൻന്റെയും സംയുക്താഭിമുഖ്യത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. അൽകോബാർ ഐസി എഫ് ഹാളിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കാളികളായി. കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഖലീലുൽ ബുഖാരി തങ്ങൾ ഓൺലൈൻ വഴി റമദാൻ സന്ദേശം നൽകുകയും പ്രാർത്ഥനക്ക് നേതൃത്വം നൽകുകയും ചെയ്തു.
മാട്ടൂൽ മൻശഹ് പ്രസിഡണ്ട് ഡോ. സഹദ് അമാനി ഇരിക്കൂർ, ജനറൽ സെക്രട്ടറി ടി. അബ്ദുൽ റഷീദ്, മഅദിൻ പ്രസിഡണ്ട് സൈനുദ്ദീൻ മുസ്ലിയാർ വാഴവറ്റ, സെക്രട്ടറി ബഷീർ ഉള്ളണം അബ്ദുൽ ഹമീദ് ഉലൂമി എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി.