സംസ്ഥാനത്ത് വാഹനപരിശോധനയില്‍ പുതുക്കിയ പിഴ ഈടാക്കിയത് ഒറ്റപ്പെട്ട സംഭവമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്. ഉദ്യോഗസ്ഥര്‍ക്ക് ആശയക്കുഴപ്പമുണ്ടായതിനാലാണ് പുതുക്കിയ പിഴ ഈടാക്കുന്നതെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു. ഇന്നലെ പുനരാരംഭിച്ച വാഹനപരിശോധനയില്‍ കനത്ത പിഴയാണ് ഈടാക്കിയതെന്ന മീഡിയവണ്‍ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
Related News
സിപിഎമ്മുമായി ചേര്‍ന്ന് സമരത്തിനില്ലെന്ന് മുല്ലപ്പള്ളി
പൗരത്വ ഭേദഗതി ബില്ലിനെതിരേ സിപിഎമ്മുമായി ചേര്‍ന്ന് സമരത്തിനില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. സിപിഎമ്മുമായി ചേര്‍ന്നുള്ള സമരം അടഞ്ഞ അധ്യായമാണ്. ദേശീയ തലത്തില്‍ ഐക്യത്തിനുള്ള സാധ്യതകള്‍ ഇല്ലാതാക്കിയത് സിപിഎമ്മാണെന്നും അദ്ദേഹം ആരോപിച്ചു. സംയുക്ത സമരത്തില്‍ പങ്കെടുത്തതിനെക്കുറിച്ച് രമേശ് ചെന്നിത്തല യുഡിഎഫ് യോഗത്തില്‍ വിശദീകരിച്ചു. സംയുക്ത സമരം ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടുള്ള സിപിഎം പ്രഹസനമാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
150 സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങള്‍ക്ക് എന്‍.എ.ബി.എച്ച്. അംഗീകാരം: മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്തെ ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും തെരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.എ.ബി.എച്ച്. എന്‍ട്രി ലെവല്‍ സര്ട്ടിഫിക്കേഷന് ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ എല്ലാ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളെയും നാല് ഘട്ടങ്ങളായി എന്‍.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. ഒന്നാം ഘട്ടത്തിലെ സ്ഥാപനങ്ങളിലെ പ്രാരംഭ നടപടികള്‍ 2023 ഏപ്രിലില്‍ ആരംഭിക്കുകയും, 90 ദിവസം കൊണ്ട് ദൗത്യം പൂര്‍ത്തിയാക്കി എന്‍.എ.ബി.എച്ച്.ലേക്ക് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു എന്നത് […]
സംസ്ഥാനത്ത് ഇന്ന് 19,688 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആർ 16.71; രോഗമുക്തരുടെ എണ്ണത്തിൽ വൻ വർധന
സംസ്ഥാനത്ത് ഇന്ന് 19,688 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.71 ആണ്. 28,561 പേര് രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,631 ആയി. (Kerala confirms 19688 covid cases). തൃശൂര്‍ 3120, കോഴിക്കോട് 2205, എറണാകുളം 2029, മലപ്പുറം 1695, കൊല്ലം 1624, പാലക്കാട് 1569, തിരുവനന്തപുരം 1483, ആലപ്പുഴ 1444, കണ്ണൂര്‍ 1262, കോട്ടയം 1020, വയനാട് 694, […]