Related News
ഓണത്തിരക്ക് ഒഴിവാക്കൽ: സംസ്ഥാനത്തെ മദ്യശാലകള്‍ ഇന്ന് മുതല്‍ അധികസമയം പ്രവര്‍ത്തിക്കും
സംസ്ഥാനത്തെ മദ്യശാലകള്‍ ഇന്ന് മുതല്‍ അധികസമയം പ്രവര്‍ത്തിക്കും. ഓണത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാനാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം.നേരത്തേ ഏഴ് മണിവരെയായിരുന്നു മദ്യശാലകള്‍ തുറന്നിരുന്നത്. ഇന്ന് മുതല്‍ രാവിലെ ഒൻപത് മണി മുതല്‍ വൈകിട്ട് എട്ട് മണി വരെ തുറക്കാനാണ് ഉത്തരവ്. സമയം നീട്ടി നല്‍കണമെന്ന ബെവ്കോ എംഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ആള്‍ക്കൂട്ടം നിയന്ത്രിക്കാനാവില്ലെങ്കില്‍ മദ്യവില്‍പ്പനശാലകള്‍ അടച്ചിടണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. മാന്യമായി മദ്യം വാങ്ങാന്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് വേണ്ടതെന്നും കോടതി വാക്കാല്‍ നിര്‍ദേശിച്ചു.
തമിഴ്നാടിന്റെ വിവിധ മേഖലകളിൽ മഴ തുടരുന്നു
തമിഴ്നാടിന്റെ വിവിധ മേഖലകളിൽ മഴ തുടരുന്നു. ബംഗാൾ ഉൾക്കടലിൽ നിലവിലുള്ള തീവ്ര ന്യൂനമർദ്ദം ഇന്ന് രാവിലെ തമിഴ്നാട് – ആന്ധ്രാ പ്രദേശ് തീരം തൊടും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ അറിയിപ്പ് ചെന്നൈയ്ക്ക് ആശ്വാസം നൽകുന്നതാണ്. ചെന്നൈ, തിരുവളളൂർ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലേർട്ട് ഐഎംഡി പിൻവലിച്ചു. ഓറഞ്ച് അലേർട്ട് ആണ് ഈ രണ്ട് ജില്ലകൾക്കുമുള്ളത്. എന്നാൽ ചെങ്കൽപേട്ട് , കാഞ്ചീപുരം, വിഴപ്പുരം, കടലൂർ ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലേർട്ട് തുടരും. ചെന്നൈ ഉൾപ്പെടെ എട്ട് ജില്ലകളിലെ […]
കോവിഡ് 19; കോട്ടയത്ത് നിരീക്ഷണത്തിലുള്ളത് 465 പേര്, ഫ്ലോ ചാര്‍ട്ടിനോട് ജനങ്ങള്‍ പ്രതികരിച്ച് തുടങ്ങി
കൊച്ചിയില്‍ വിദേശത്ത് നിന്നെത്തിയ 18 പേരെ കൂടി നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി കോട്ടയം ജില്ലയില്‍ കോവിഡ് 19 നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വര്‍ദ്ധിച്ചു. 465 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത് 101 പേര് നേരിട്ട് രോഗികളുമായി ബന്ധപ്പെട്ടിട്ടുള്ളവരാണ്. ഫ്ലോ ചാര്‍ട്ട് കൂടി പുറത്ത് വിട്ടതോടെ കൂടുതല്‍ പേര് നിരീക്ഷണത്തിന് കീഴിലായേക്കും. കൊച്ചിയില്‍ വിദേശത്ത് നിന്നെത്തിയ 18 പേരെ കൂടി നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി. ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളുടെ രണ്ട് ബന്ധുക്കള്‍ക്കാണ് കോട്ടയത്ത് രോഗം സ്ഥിരീകരിച്ച്ത്. ഇവരുമായി ബന്ധപ്പെട്ടിട്ടുള്ളവരെയെല്ലാം ഹോം കോററ്റൈന്‍ ആക്കുന്ന […]