Uncategorized

‘മഴ’, ചെന്നൈ സൂപ്പർ കിംഗ്സ്-ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരം ഉപേക്ഷിച്ചു

ചെന്നൈ സൂപ്പർ കിംഗ്സ്-ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരം മഴ മൂലം ഉപേക്ഷിച്ചു. നിയമപ്രകാരം ഇരുടീമുകൾക്ക് ഒരോ പോയിന്റ് വീതം നൽകും. ഈ സീസണിൽ ആദ്യമായാണ് മഴ കളി മുടക്കുന്നത്. 

ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടിൽ ടീം ആദ്യം ബാറ്റ് ചെയ്യുമ്പോഴാണ് വില്ലനായി മഴ എത്തിയത്. എൽ.എസ്.ജി ഇന്നിംഗ്സ് അവസാനിക്കാൻ 4 പന്ത് ബാക്കിനിൽക്കേയാണ് മഴ പെയ്തത്. 19.2 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 125 റൺസാണ് ടീം നേടിയത്. എന്നാൽ മത്സരം പുനരാരംഭിക്കാന്‍ ശ്രമിച്ചെങ്കിലും, മഴ കനത്തതോടെ മത്സരം ഉപേക്ഷിക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം 33 പന്തുകളിൽ 59 റൺസ് എടുത്ത് പുറത്താകാതെ നിന്ന ആയുഷ് ബധോനി മാത്രമാണ് ലഖ്‌നൗവിനായി തിളങ്ങിയത്. ഈ സീസണിലെ ബധോനിയുടെ ആദ്യ അര്‍ധസെഞ്ച്വറിയാണിത്. ചെന്നൈക്ക് വേണ്ടി മൊയിൻ അലി 13 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. മഹീഷ് തീക്ഷണയും മതീഷ പതിരനയും രണ്ട് വീതം വിക്കറ്റുകളെടുത്തു.