ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. 31 റൺസിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോൽപിച്ചത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 297 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 265 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. സ്കോർ– ദക്ഷിണാഫ്രിക്ക: 50 ഓവറിൽ 296–4; ഇന്ത്യ 50 ഓവറിൽ 8 വിക്കറ്റിന് 265. സെഞ്ചുറി’കളുമായി പടനയിച്ച ക്യാപ്റ്റൻ തെംബ ബാവുമ, റാസ്സി വാൻഡർ ദസ്സൻ എന്നിവരും അച്ചടക്കത്തോടെ പന്തെറിഞ്ഞ ബൗളർമാരുമാണു ദക്ഷിണാഫ്രിക്കയ്ക്ക് അർഹിച്ച ജയം സമ്മാനിച്ചത്.( india)
297 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഓപ്പണര്‍ ശിഖര്‍ ധവാന്‍റെയും വിരാട് കോലിയുടെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ വിജയപ്രതീക്ഷ ഉയര്‍ത്തിയെങ്കിലും ഇരുവരും മടങ്ങിയതോടെ പൊരുതാതെ മടങ്ങിയ യുവതാരങ്ങള്‍ ഇന്ത്യന്‍ തോല്‍വി വേഗത്തിലാക്കി. 29-ാം ഓവറില്‍ 152-2 എന്ന ശക്തമായ നിലയിലായിരുന്ന ഇന്ത്യ കോലി പുറത്തായതിന് ശേഷം 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്ത് പോരാട്ടം അവസാനിപ്പിച്ചു. 79 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. കോലി 51 റണ്‍സെടുത്ത് പുറത്തായി.
വാലറ്റത്ത് 43 പന്തില്‍ 50 റണ്‍സുമായി പുറത്താകാതെ നിന്ന ഷര്‍ദ്ദുല്‍ ഠാക്കൂറിന്‍റെ പോരാട്ടം ഇന്ത്യയുടെ തോല്‍വിഭാരം കുറച്ചു. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ആന്‍ഡില്‍ ഫെലുക്കുവായോയും ലുങ്കി എങ്കിഡിയുമാണ് ടബ്രൈസ് ഷംസിയുമാണ് ദക്ഷിണാഫ്രിക്കയുടെ ജയം അനായാസമാക്കിയത്.