Uncategorized

മണവാളൻ കൂടെയുള്ളപ്പോൾ മണവറത്തോഴന്മാർ ഉപവസിക്കേണ്ടതില്ല. ബിന്ദു മഞ്ഞളി

ചങ്ക് കർത്താവ്
കൂടെ ഉണ്ടായിരുന്നപ്പോൾ ,
അവൻ്റെ കൂടെ ആയിരുന്നപ്പോൾ ,തോഴ്നമാരുടെ ലൈഫ്
വേറെ ലെവലായിരുന്നു. മൂന്നു കൊല്ലം പോയതറിഞ്ഞില്ല.
അവർക്കതൊരു ആഘോഷ
മായിരുന്നു.
ഒന്നും സ്വന്തമായില്ല എങ്കിലും രാജാക്കന്മാരെ
പ്പോലെ, ഇന്നത്തെ ഭാഷയിൽപ്പറഞ്ഞാൽ
സെലിബ്രിറ്റീസായവർ,
ജീവിച്ചു.
എവിടെ ചെന്നാലും ആൾക്കൂട്ടങ്ങൾ ,
അത്ഭുതങ്ങൾ ,
കിടിലൻ പ്രസംഗങ്ങൾ ,
ആരേയും മുട്ടുകുത്തിക്കുന്ന
ചോദ്യേത്തര വേദികൾ, കയ്യടികൾ ,
സമ്മാനങ്ങൾ, ഒന്നു കാണാൻ കാത്ത് നില്ക്കുന്നവരുടെ നീണ്ട നിരകൾ… യാത്രകൾ ….
പൊളിയായിരുന്നു… മൊത്തം സീൻ കിടുവായിരുന്നു.
ഓടി ഓടി അടുക്കുന്നത്
ഒരു മെഗാഷോ
യിലേക്കാണ് എന്നും ,
അതിനവസാനം ഇക്കാണണ സീനൊക്കെ
ഡാർക്കാവും
എന്നവൻ പലവുരു
പറഞ്ഞ് കൊടുത്തിട്ടും
അവരാരും ….
വിശ്വസിച്ചില്ല.

വിശ്വസിച്ചാലും ഇല്ലേലും
പറഞ്ഞപോലെ,
വഴിയെ
അതും വന്നെത്തി.
കാഴ്ചകളുടെ
ഭംഗിയും,
ആരവങ്ങളുടെ
വികാരങ്ങളും ,
ആൾക്കൂട്ടങ്ങളുടെ സ്വഭാവങ്ങളും ,
മാറുന്നത് അവരും
അറിയുന്നു
ണ്ടായിരുന്നു.. അവനോ ആത്മാവിൽ
പരവശനുമായി കൊണ്ടിരുന്നു.
അവൻ്റെ സന്തോഷത്തിൽ
പങ്കുചേർന്ന്,
കൂടെ ഉണ്ടുറങ്ങി ,
നടന്നവരാരും
അവൻ്റെ ഭാവമാറ്റങ്ങൾ ,
കരുതലോടെ കണ്ടില്ല.

കൂടെ നടക്കുമ്പോൾ
അറിയാതെയും ,
കൂടെയില്ലാത്തപ്പോൾ, മാത്രം
വല്ലാതെ അറിയുകയും ചെയ്യുന്ന വികാരങ്ങളാണ്,

നഷ്ടബോധവും
കുറ്റബോധവും …
മറ്റൊരു തലത്തിലത് ,
വിരഹമോ
ഏകാന്തതയോ
ഒറ്റപ്പെടലോ ഒക്കെയാവാം.

തോഴന്മാരിൽ
മൂത്തവനും
ഇളയവനും.
പത്രോസും
യോഹന്നാനും …
യഹോവയുടെ അനുഗ്രഹീത ഗണം ഇസ്രായേലിൻ്റെ
മക്കളെപ്പോലെ തന്നെ ,
എണ്ണത്തിൽ 12 ,
വിറ്റവൻ യൂദ,
കൊല്ലാതെ വിടാൻ
കൊതിച്ചവൻ മൂത്തവൻ – റൂബൻ,
ഉള്ളിൽ കൊണ്ട്
നടന്നവൻ ഇളയവൻ

  • ബഞ്ചമിൻ .
    സാമ്യങ്ങൾ ഏറെ എങ്കിലും …. ജീവിത നിയോഗങ്ങൾ
    വേറെയായിരുന്നു.

പത്രോസ് എന്ന പാറ :
കൂടെ ആയിരുന്നപ്പോഴും
അല്ലാത്തപ്പോഴും ,
പത്രോസിനെ തന്നെയായിരുന്നു കർത്താവ് നേതാവായി
മുന്നിൽ നിർത്തി,
കൂട്ടത്തെ നടത്തിയിരുന്നത്.
പത്രോസാകട്ടെ അതൊരുപാട്
ആസ്വദിക്കുകയും ചെയ്തിരുന്നു. എപ്പോഴൊക്കെ
വഴിത്തിരുവുകളെ കുറിച്ച് കർത്താവ് മുന്നറിയിപ്പുകൊടുത്തിരുന്നോ, അപ്പോഴൊക്കെ
നേതാവിനത്
സ്വീകാര്യമായിരുന്നില്ലെന്നു മാത്രമല്ല….
മനസ്സിലായിട്ടുമില്ല എന്നു വേണം കരുതാൻ…
ഒടുവിൽ അവനെ അറിയില്ല എന്നു പലവുരു ഏറ്റുപറയുന്നത് വരെ.
മനസ്സും ശരീരവും
ആത്മാവും തളർന്ന ,
പീഡകളുടെ
കോലാഹല
ങ്ങൾക്കിടയിലും ,
കർത്താവ്
പത്രോസിനെ
തൊട്ടടുത്തെന്ന പോലെ കേട്ടു… ഞാനവനെ അറിയില്ല… അറിയില്ല…
അറിയില്ല….

പച്ച മാംസം തുളച്ചെടുക്കുന്ന
ചമ്മട്ടിയടികളെക്കാൾ
കർത്താവിനെ വേദനിപ്പിച്ചത്,
പത്രോസിൻ്റെ
തള്ളിപ്പറച്ചിലായിരുന്നു. കുരിശിൻ്റെ വഴിയിൽ ,സ്വന്തം
മാതാവിനെപ്പോലും ,
തിരിഞ്ഞു നോക്കാതെ കടന്നു പോയ ,
കർത്താവ് ,
ആ നിമിഷം
പത്രോസിനെ തിരിഞ്ഞു നോക്കി. കഷ്ടതയിൽ
കൂടെ നിൽക്കുന്നവനാണ്,
കൂട്ടുകാരനെങ്കിൽ ,
കർത്താവിന്
പത്രോസിൻ്റെ കാര്യത്തിൽ തെറ്റിയിരിക്കാനാണ്
സാധ്യത.
എല്ലാ അവസരങ്ങളിലും
ഒളിഞ്ഞിരിക്കുന്ന
ഒരപാര സാധ്യത, അത് മാത്രമാണ്
കർത്താവ്
അവിടെയും
ഉപയോഗിച്ചത്.

ഓരോ chance ഉം
ഓരോ choice ആണ്.
നേടാനും
നഷ്ടപ്പെടുത്താനും.❗
ഒറ്റ നോട്ടത്തിനേ
കർത്താവിനവിടെ സാധിക്കു
മായിരുന്നുള്ളൂ….
അത് മതി …
അത് മാത്രം മതി …
3 കൊല്ലം കൂടെ നടന്നിട്ട് നടക്കാഞ്ഞ ,
പത്രോസിൻ്റെ
മാനസാന്തരം
പൂർത്തിയാവാൻ.

കുറ്റബോധം – ആത്മീയ ഭാഷയിൽ പറഞ്ഞാൽ – പാപബോധം :

മാനസാന്തരം
കുറ്റബോധമായ് പത്രോസിൽ
മുളയെടുത്തു…
അവൻ ചങ്ക് പൊട്ടിക്കരഞ്ഞു…

പശ്ചാത്താപം

അവൻ്റെ കണ്ണീർ
കർത്താവ് കണ്ടു.. അവൻ്റെ സഹനത്തിൻ്റെ
മരുഭൂമിയിലത് ,
കുളിർ മഴയായ്
പെയ്തു.

❗കുറ്റബോധം
പശ്ചാത്താപത്തിലേയ്ക് നയിക്കാതെ ,
വിഷാദത്തിലേക്ക്
വളരുമ്പോൾ,
കണ്ണീരാവാതെ
കോപമായി,
ആത്മാവിനെ
ഭണ്ഡാരങ്ങളിൽ വലിച്ചെറിഞ്ഞ് ,
യൂദാസായി
അവസാനിക്കുന്നു.❗

പത്രോസിൻ്റെ കണ്ണീരിൽ കുതിർന്ന്
മുളയെടുത്ത കുറ്റബോധം – പശ്ചാത്താപം ,
അവനെ കർത്താവിലേക്ക്
വളർത്തി.കൂടെ നടന്നപ്പോൾ കണ്ടതെല്ലാം
അവൻ ഓർത്തെടുത്ത്
പഠിക്കാൻ തുടങ്ങി.. അവൻ കർത്താവിനെ miss ചെയ്യാൻ തുടങ്ങി എന്നു പറയാം.
ഇടയ്ക്കൊക്കെ
പിന്നെയും ….
പത്രോസിടറുന്നുണ്ട് … പഴയ പണിയ്ക്ക് പോയാലോ…
എന്നു വരെ ചിന്തിക്കുമ്പോഴും … അവൻ്റെ മനസ്സിൽ കർത്താവിനോട് കൂടെ ആയിരുന്ന നാളുകൾ ആവേശം പകർന്നിരുന്നു.

അവന് കർത്താവിനെ മറക്കാൻ കഴിഞ്ഞില്ല എന്നു വേണം
പറഞ്ഞവസാനിപ്പിക്കാൻ .❗

അതൊരു തിരിച്ചറിവാണ് …
പശ്ചാത്താപം
തിരിച്ചറിവുകൾ
തരുന്നു…
കർത്താവില്ലാതെ
ഞാൻ ഒന്നുമല്ല …
അവൻ എന്നിലും ഞാൻ അവനിലും
അത്രമേൽ ബന്ധപ്പെട്ടിരിക്കുന്നു.

അവൻ്റെ വിരഹ വേദന കർത്താവറിയുന്നുണ്ടായിരുന്നു…
അതിൻ്റെ ആഴങ്ങളിൽ ,
കർത്താവവന്,
വീണ്ടും വെളിപ്പെടുന്നു…
പുലർക്കാലെ ….
കടലിന് മീതെ …
കർത്താവവനെ
വീണ്ടും കൈ നീട്ടി കൊടുത്ത് വിളിച്ചു… വരൂ…. പത്രോസിനവിടെയും
തിരിച്ചറിയാനായില്ല…
ഉള്ളിൽ സ്നേഹമായവനെ
കൊണ്ടു നടന്നവൻ ,
തിരിച്ചറിഞ്ഞു … അത് കർത്താവാണ്.
പിന്നെ പത്രോസ്
തിരിഞ്ഞു നോക്കാതെ…..
മേലങ്കി പോലും
ഉപേക്ഷിച്ച്…
…. വന്ന വഴി എന്നത്തേയ്ക്കുമായി
ഉപേക്ഷിച്ച് ….
കർത്താവിൻ്റെ
കരം പിടിച്ചു….

കർത്താവിനവനോട്
കരുണ തോന്നി….

അവൻ്റെ
ഉള്ളിലെ
തള്ളിപ്പറഞ്ഞതിൻ്റെ
വേദനയും
കുറ്റബോധവും ,
വേദനയും
എടുത്ത് മാറ്റാൻ
കർത്താവ് കരുണയായി… അതവനെ പത്രോസിനെ
വല്ലാതെ
പ്രലോഭിപ്പിക്കുന്നുണ്ടായിരുന്നു.

മൂന്നവസരങ്ങൾ കർത്താവായി ത്തന്നെ അവന് കൊടുത്തു….
പത്രോസേ
നീ എന്നെ സ്നേഹിക്കുന്നുവോ
എന്ന് ,
താൻ ഏറ്റവും അധികം സ്നേഹിച്ചിരുന്നു
എന്ന് മറ്റുള്ളവർ
ധരിച്ചിരുന്ന….

❗ (കർത്താവരേയും
പക്ഷപാതപരമായി സ്നേഹിക്കുന്നില്ല,
വ്യക്തി പരമായി മാത്രമാണൻ്റെ സ്നേഹം.
ഒരുവൻ
കൂടുതൽ കൊടുക്കുന്നത്
കാണുമ്പോൾ
ജനം തെറ്റിദ്ധരിക്കുന്നു…
കർത്താവ് അവനെ കൂടുതൽ സ്നേഹിക്കുന്നു എന്ന്… ഹൃദയം കാണുന്നത് കർത്താവല്ലേ… വിധവയുടെ കാണിക്ക കണ്ട അവൻ നീതിമാനാണ് )❗

തോഴൻ്റെ യുംമുന്നിൽ
തള്ളിപ്പറഞ്ഞവൻ
എന്നുള്ളിൽ
പറഞ്ഞവരുടെയും മുന്നിൽ വച്ച്….
ഇനി ഒരിക്കലും
കർത്താവിനോടത്
പറയാൻ പറ്റില്ലാന്ന് കരുതിയ പത്രോസിനൊരു
അത്ഭുത നിമിഷ മായിരുന്നു…

3 പ്രാവശ്യം അവനേറ്റു പറഞ്ഞു… ഞാൻ നിന്നെ സ്നേഹിക്കുന്നു….❤️

അവൻ്റെ കുറ്റബോധം
കർത്താവെടുത്ത്
മാറ്റി…..
പത്രോസിൻ്റെ കുറ്റബോധം
പശ്ചാത്താപമായും
പശ്ചാത്താപം
ദൈവാനുഭവമായും
അത് പിന്നെ ..
മാനസാന്തരമായും ,
മാനസാന്തരം
സാക്ഷ്യമായും
സാക്ഷ്യം
ആത്മരക്ഷയിലും
അവസാനിച്ചു…
പത്രോസ് രക്ഷപ്പെട്ടു.

കർത്താവിൻ്റെ
കൂട്ടത്തിലായിരുന്നപ്പോൾ ,
ആവേശത്തിൻ്റെ
മുദ്രാവാക്യങ്ങൾ
പലവുരു
മുഴക്കിയ പത്രോസ്,
കർത്താവിനെ
നഷ്ടപ്പെട്ടപ്പോൾ
പതറിപ്പോയ
പത്രോസ്,
കർത്താവിൻ്റെ കരം
ആത്മബലത്തോടെ
പിടിച്ചപ്പോൾ
ശാന്തനും
വിനീതനുമായ
ദാസനായി മാറി…

കൂടെ നടന്നപ്പോൾ
മനസ്സിലാവാഞ്ഞത് …
കൂട്ട് പോയപ്പോഴാ
തിരിച്ചറിഞ്ഞത്….

എപ്പോഴും
കൂടെ
ആയിരിക്കാൻ
പറ്റട്ടെ …..
കർത്താവിൻ്റെ കൂട്ട്
നഷ്ടമാവില്ല…
ആ തിരിച്ചറിവാണ്…
പത്രോസിനെ
യൂദാസാവാതെ
കാത്തത്….🙏

Bindu Manjaly