India Kerala Uncategorized

കോവിഡ് 19; കോട്ടയത്ത് നിരീക്ഷണത്തിലുള്ളത് 465 പേര്‍, ഫ്ലോ ചാര്‍ട്ടിനോട് ജനങ്ങള്‍ പ്രതികരിച്ച് തുടങ്ങി

കൊച്ചിയില്‍ വിദേശത്ത് നിന്നെത്തിയ 18 പേരെ കൂടി നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി

കോട്ടയം ജില്ലയില്‍ കോവിഡ് 19 നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വര്‍ദ്ധിച്ചു. 465 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത് 101 പേര്‍ നേരിട്ട് രോഗികളുമായി ബന്ധപ്പെട്ടിട്ടുള്ളവരാണ്. ഫ്ലോ ചാര്‍ട്ട് കൂടി പുറത്ത് വിട്ടതോടെ കൂടുതല്‍ പേര്‍ നിരീക്ഷണത്തിന് കീഴിലായേക്കും. കൊച്ചിയില്‍ വിദേശത്ത് നിന്നെത്തിയ 18 പേരെ കൂടി നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി.

ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളുടെ രണ്ട് ബന്ധുക്കള്‍ക്കാണ് കോട്ടയത്ത് രോഗം സ്ഥിരീകരിച്ച്ത്. ഇവരുമായി ബന്ധപ്പെട്ടിട്ടുള്ളവരെയെല്ലാം ഹോം കോററ്റൈന്‍ ആക്കുന്ന ജോലികളാണ് നടന്ന് കൊണ്ടിരിക്കുന്നത്. 101 പേര്‍ പ്രൈമറി കോണ്ടാക്ടില്‍ ഉള്‍പ്പെടുന്നുണ്ട്. മൊത്തം 465 പേരാണ് നിരീക്ഷണത്തില്‍ ഉളളത്. ഫ്ലോ ചാര്‍ട്ടിനോട് കൂടുതല്‍ ആളുകള്‍ പ്രതികരിച്ച് തുടങ്ങിയിട്ടുണ്ട്. ഇത് വലിയ ആശ്വാസമാണ് ജില്ല ഭരണ കൂടത്തിന് നല്കുന്നത്. 35 പേരാണ് ഇന്നലെ ബന്ധപ്പെട്ടത്. ഇതില്‍ 3 പേര്‍ പ്രൈമറി കോണ്ടാക്ടില്‍ ഉളളവരാണ്.

അതേസമയം ആശുപത്രിയിലുണ്ടായിരുന്ന 4 പേരെ രോഗബാധയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇപ്പോള്‍ 9 പേരാണ് ആശുപത്രിയില്‍ ഉള്ളത്. കൊച്ചിയിലും കോണ്‍ടാക്ട് ട്രൈസിംഗ് ജോലികള്‍ അതിവേഗം പുരോഗമിക്കുന്നുണ്ട്. വിമാനത്താളത്തില്‍ ശക്തമായ പരിശോധനയാണ് നടക്കുന്നത്. ഇന്നലെ വിദേശത്ത് നിന്ന് വന്ന 18 പേരെ കൂടി നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്.