പക്ഷിപ്പനിയല്ലെന്ന് മൃഗസംരക്ഷണ വകുപ്പ്
കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിൽ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. തലവടി, മങ്കൊമ്പ് എന്നിവിടങ്ങളിലായി 1500 ഓളം താറാവുകളാണ് നാല് ദിവസം കൊണ്ട് ചത്തത്. എന്നാൽ പക്ഷിപ്പനിയല്ലെന്നാണ് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചത്.
42 ദിവസം പിന്നിട്ട താറാവ് കുഞ്ഞുങ്ങളാണ് അസുഖം ബാധിച്ച് ചത്തത്. ആയിരത്തോളം എണ്ണം രോഗലക്ഷണത്തോടെ നിൽക്കുന്നു. ഈസ്റ്റർ മുന്നിൽ കണ്ട് കൃഷിക്ക് ഇറങ്ങിയ താറാവ് കർഷകർക്ക് വലിയ സാമ്പത്തികനഷ്ടമാണ് ഉണ്ടാകുന്നത്. കോഴിക്കോട് പക്ഷി പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കുട്ടനാട്ടിലെ കർഷകരും ആശങ്കയിലാണ്
മൃഗസംരക്ഷണവകുപ്പിൽ നിന്ന് ഉദ്യോഗസ്ഥര്‍ എത്തി സാമ്പിള്‍ ശേഖരിച്ച് മഞ്ഞാടിയിലെ ലാബിൽ പരിശോധനയ്ക്കച്ചിട്ടുണ്ട്. പക്ഷിപ്പനിയുടെ ലക്ഷണങ്ങൾ കാണുന്നില്ലെന്നും, പരിശോധനയ്ക്കയച്ച സാമ്പിളുകളുടെ ഫലം വന്ന ശേഷമേ കൂടുതല്‍ വിവരം ലഭ്യമാകുകയുള്ളൂവെന്നും ജില്ല വെറ്റിനറി ഉദ്യോഗസ്ഥര്‍ പറഞ്ഞു