UAE

സൗദി റെയില്‍വേക്ക് അന്താരാഷ്ട്ര അവാര്‍ഡ്

അന്താരാഷ്ട്ര സുരക്ഷാ നിയമങ്ങള്‍ പാലിച്ചുള്ള തൊഴില്‍ അന്തരീക്ഷം, ട്രൈയിനുകളുടെ നടത്തിപ്പ്, പ്രവര്‍ത്തനം, പരിപാലനം എന്നിവ വിലയിരുത്തിയാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്.

സൗദി റെയില്‍വേയെ ഈ വര്‍ഷത്തെ സുരക്ഷക്കുള്ള അന്താരാഷ്ട്രാ അവാര്‍ഡിനായി തെരഞ്ഞെടുത്തു. ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സിലാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ആരോഗ്യം, സുരക്ഷാ, പാരിസ്ഥിതിക അപകട സാധ്യതകള്‍ എന്നിവ വിലയിരുത്തിയാണ് കൗണ്‍സില്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്.

കമ്പനി സ്വീകരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സിലിന്റെ രണ്ടാമത്തെ അവാര്‍ഡിനായാണ് സൗദി റെയില്‍വേയെ തെരഞ്ഞെടുത്തത്. അന്താരാഷ്ട്ര സുരക്ഷാ നിയമങ്ങള്‍ പാലിച്ചുള്ള തൊഴില്‍ അന്തരീക്ഷം, ട്രൈയിനുകളുടെ നടത്തിപ്പ്, പ്രവര്‍ത്തനം, പരിപാലനം എന്നിവ വിലയിരുത്തിയാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്.

ആരോഗ്യ സുരക്ഷാ നടപടികള്‍ പ്രയോഗവല്‍ക്കരിക്കുന്നതിനും വികസിപ്പിക്കുന്നതിനും പ്രോല്‍സാഹനം നല്‍കുന്നതാണ് അവാര്‍ഡെന്ന് സൗദി റെയില്‍വേ സി.ഇ.ഒ ഡോ. ബഷര്‍ ബിന്‍ ഖാലിദ് അല്‍ മാലിഖ് പറഞ്ഞു. രാജ്യത്തെ റെയില്‍വേ ശൃംഖല പ്രവര്‍ത്തിപ്പിക്കുന്നതിന് ഏറ്റവും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങളാണ് കമ്പനി ഉപയോഗപ്പെടുത്തുന്നത്. തുടര്‍ന്നും തന്ത്രപരമായ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കമ്പനി മുന്‍പന്തിയില്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.