ദുബൈയിൽ നിന്ന് നാട്ടിലേക്ക് മൃതദേഹങ്ങൾ അയക്കുന്നത് വൈകിയ സംഭവത്തിൽ വിശദീകരണവുമായി ദുബൈ ഇന്ത്യൻ കോൺസുലേറ്റ്. മുദ്രപത്രത്തിലെ തിയതിയില്‍ വ്യക്തത വരുത്താൻ ശ്രമിച്ചത് തെറ്റായി വ്യാഖ്യാനിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. അത് ഒഴിവാക്കാമായിരുന്നുവെന്നും ക്ലിയറൻസ് നൽകാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കോണ്‍സുലേറ്റ് പറഞ്ഞു. വാർത്തയെ തുടർന്നാണ് മാധ്യമവിഭാഗം കോൺസുൽ നീരജ് അഗർവാളിന്റെ വിശദീകരണം.
Related News
ഫൈസൽ ഫരീദിനെ യു.എ.ഇ സുരക്ഷാ വിഭാഗം ചോദ്യംചെയ്തു; അറസ്റ്റ് സ്ഥിരീകരിച്ചിട്ടില്ല
എന്‍ഐഎ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ ഊന്നിയായിരുന്നു ചോദ്യംചെയ്യലെന്നാണ് വിവരം. ഫൈസൽ ഫരീദിൽ നിന്ന് യു.എ.ഇ സുരക്ഷാ വിഭാഗം മൊഴിയെടുക്കൽ പൂർത്തിയാക്കിയതായി സൂചന. സ്വർണക്കടത്ത് കേസിൽ എന്‍ഐഎ മൂന്നാം പ്രതിയാക്കിയെങ്കിലും ഫൈസൽ ഫരീദിന്റെ അറസ്റ്റ് യുഎഇ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ഫെഡറൽ അന്വേഷണ ഏജൻസിയാണ് ഫൈസൽ ഫരീദിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. എന്‍ഐഎ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ ഊന്നിയായിരുന്നു ചോദ്യംചെയ്യലെന്നാണ് വിവരം. എന്നാൽ കേസിൽ തന്നെ അന്യായമായി പ്രതിചേർത്തുവെന്ന വാദമാണ് ഫൈസൽ ഫരീദ് അന്വേഷണ ഏജൻസിക്ക് മുമ്പാകെയും വ്യക്തമാക്കിയതെന്ന് അറിയുന്നു. […]
കോവിഡ് 19: ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 95 ആയി
കോവിഡിന് കീഴടങ്ങിയ മലയാളികളിൽ എഴുപതോളം പേർ യു.എ.ഇയിലാണ്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 9 മലയാളികൾ ഇന്നലെ ഗൾഫിൽ മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 95 ആയി ഉയർന്നു. കോവിഡിന് കീഴടങ്ങിയ മലയാളികളിൽ എഴുപതോളം പേർ യു.എ.ഇയിലാണ്. അഞ്ച് മലയാളികളാണ് യു.എ.ഇയിൽ മാത്രം ഇന്നലെ മരിച്ചത്. അജ്മാനിലാണ് രണ്ട് മരണം. കണ്ണൂർ വെള്ളുവക്കണ്ടി നെല്ലിക്കപ്പാലം സ്വദേശി അബ്ദുൽ സമദ്, കുന്ദംകുളം പാർളിക്കാട് കുന്നുശ്ശേരി ചനോഷ് എന്നിവരാണ് അജ്മാനിൽ മരിച്ചത്. അബ്ദുൽ സമദിന് 58ഉം […]
ഖത്തറില്‍ കോവിഡ് പ്രതിരോധ മരുന്ന് കുത്തിവെപ്പ് നാളെ മുതല്‍ ആരംഭിക്കും
ഖത്തറില്‍ കോവിഡ് പ്രതിരോധ മരുന്ന് കുത്തിവെപ്പ് നാളെ മുതല്‍ ആരംഭിക്കും. രാജ്യത്തെ ഏഴ് പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ വഴിയാണ് കുത്തിവെപ്പ് ലഭ്യമാക്കുക. കുത്തിവെപ്പിനായുള്ള ഫൈസര്‍ ബയോഎന്‍ടെക്കിന്റെ വാക്സിന്റെ ആദ്യ ബാച്ച് രാജ്യത്ത് എത്തിച്ചേര്‍ന്നു. ഡിസംബര്‍ 23 ബുധനാഴ്ച്ച മുതല്‍ ജനുവരി 31 വരെയാണ് ഖത്തറില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന്റെ ആദ്യ ഘട്ടം. ഇതിനായുള്ള ഫൈസര്‍ ആന്റ് ബയോഎന്‍ടെക് കമ്പനിയുടെ വാക്സിന്റെ ആദ്യ ബാച്ച് രാജ്യത്ത് എത്തിച്ചേര്‍ന്നു. ദേശീയ പകര്‍ച്ചവ്യാധി പ്രതിരോധ തയ്യാറെടുപ്പ് കമ്മിറ്റി അധ്യക്ഷന്‍ ഡോ. […]