UAE

ഈ മാസം തുറക്കുന്നു ദുബെെ ഗ്ലോബല്‍ വില്ലേജ്

ദുബൈ ഗ്ലോബൽ വില്ലേജ് പുതിയ സീസണ് ഈ മാസം 25ന് തുടക്കം. കനത്ത സുരക്ഷാ മുൻകരുതലുകളോടെയാകും പുതിയ സീസൺ. മുൻകൂട്ടി ടിക്കറ്റുകൾ വാങ്ങാൻ വിപുലമായ സംവിധാനങ്ങളാണ് ഇക്കുറി ഏർപ്പെടുത്തുക.

ഗ്ലോബൽ വില്ലേജ് തുറക്കുന്നതിന്റെ ഭാഗമായി പുതിയ വെബ്സൈറ്റും മൊബൈൽ ആപ്പും ആരംഭിക്കും. ടിക്കറ്റുകൾ മുൻകൂട്ടി വാങ്ങാനും കാർണിവൽ റൈഡുകൾക്ക് സുരക്ഷിതമായി ഉള്ളിൽ കയറാനും ഇതിലൂടെ സഹായകമാകും. വില്ലേജിന്റെ ശേഷി മുൻനിർത്തി നിശ്ചിത ശതമാനം സന്ദർശകരെയാകും ഉള്ളിൽ പ്രവേശിപ്പിക്കുക.

വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും തത്സമയ വിവരങ്ങൾ അറിയാനും സൗകര്യം ഏർപ്പെടുത്തും. ശനിയാഴ്ച മുതൽ ടിക്കറ്റുകൾ ലഭ്യമാക്കും. പാസുകൾ വെൻഡിങ് മെഷിനിലൂടെ ലഭിക്കും.

മുഴുവൻ കടകളിലും ഭക്ഷണശാലകളിലും ടിക്കറ്റ് ലഭിക്കാൻ സംവിധാനങ്ങൾ ഒരുക്കും. സ്റ്റേജിനു മുന്നിൽ നിശ്ചിത അകലം പാലിച്ചാകും സീറ്റ് ഒരുക്കുക. വിഐപി പാസുള്ളവർക്ക് ഓൺലൈൻ കാർ പ്ലേറ്റ് റജിസ്ട്രേഷൻ വഴി സ്മാർട് പാർക്കിങ് ഗേറ്റിലൂടെ പോകാം. കോവിഡ് പ്രോേട്ടാകാൾ പൂർണമായും നടപ്പാക്കാൻ സന്ദർശകർ സഹകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.