UAE

ദുബൈ യാത്രക്ക് ഇനി അനുമതി വേണം

മുൻ‌കൂർ അനുമതി വേണ്ട എന്ന തീരുമാനം ദുബൈ അധികൃതർ പിൻവലിച്ചു

ദുബൈയിലേക്ക് പോകുന്ന യാത്രക്കാർക്ക് ഇനി മുതൽ ദുബൈ ജനറൽ ഡയറക്ടറൈറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് വകുപ്പിൻറെയോ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്‍റെയോ (ഐ.സി.എ/ ജി.ഡി.ആർ.എഫ്.എ) മുൻകൂർ അനുമതി വേണം. എയർ ഇന്ത്യ എക്‌സ്പ്രസ് ആണ് ഇക്കാര്യം അറിയിച്ചത്. മുൻകൂർ അനുമതി വേണ്ട എന്ന തീരുമാനം ദുബൈ അധികൃതർ പിൻവലിച്ചു എന്നും എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

ദുബൈയിലേക്കുള്ള യാത്രക്കാർ ദുബൈ സ്മാർട്ട് ആപ്പും (Dubai Smart App) അബുദബിയിലേക്കുള്ള യാത്രക്കാർ അൽ ഹൊസൻ സ്മാർട്ട് ആപ്പും (Al Hosn Smart App) ഡൗൺലോഡ് ചെയ്യണം.

രാജ്യത്തേക്ക് മടങ്ങുന്ന സ്വദേശികളും മുൻകൂർ അനുമതി തേടണമെന്ന് ദുബൈ എയർപോർട്ട്‌സ് ഓപറേഷൻസ് കൺട്രോൾ സെന്റർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.