Technology

പുതിയ നിബന്ധനകളുമായി വാട്സ്ആപ്പ്; അംഗീകരിച്ചില്ലെങ്കിൽ അക്കൗണ്ട് ഇല്ലാതാകും

ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസ്സേജിങ് ആപ്പായ വാട്സ്ആപ്പ് ഉപയോഗ നിബന്ധനങ്ങളും സ്വാകാര്യത നയങ്ങളും പരിഷ്കരിക്കുന്നു. ഇത് സംബന്ധിച്ച സന്ദേശം കമ്പനി ഇന്നലെ വൈകീട്ട് മുതൽ ഉപയോക്താക്കൾക് നൽകി തുടങ്ങി. “വാട്സ്ആപ്പ് അതിന്റെ ഉപയോഗ നിബന്ധനകളും സ്വകാര്യതാ നയങ്ങളും പരിഷ്കരിക്കുകയാണ് ” ഉപയോക്താക്കൾക്കയച്ച സന്ദേശത്തിൽ കമ്പനി പറഞ്ഞു. തങ്ങളുടെ മാതൃ കമ്പനിയായ ഫേസ്ബുക്കുമായി ചാറ്റ് വിവരങ്ങൾ പങ്കുവെക്കാം ഉൾപ്പെടെയുള്ള പരിഷ്കരണങ്ങളാണ് കമ്പനി കൊണ്ട് വന്നത്. അടുത്ത മാസം എട്ടിനാണ് പുതിയ നിബന്ധനകൾ നിലവിൽ വരിക. നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ ആപ്പ് തുടർന്ന് ഉപയോഗിക്കാൻ കഴിയുക.

” വാട്സ്ആപ്പ് ഉപയോഗിക്കുന്നവരുടെ ഫോൺ വിവരങ്ങളും സ്ഥല വിവരങ്ങളും ഞങ്ങൾ ശേഖരിക്കും. ഹാർഡ് വെയർ മോഡൽ, ഓപ്പറേറ്റിംഗ് സിസ്റ്റം വിവരങ്ങൾ, ബാറ്ററി ചാർജ്, സിഗ്നൽ വിവരങ്ങൾ, കണക്ഷൻ വിവരങ്ങൾ , ഭാഷ, ഐ.പി വിലാസം തുടങ്ങിയ വിവരങ്ങൾ ഇതിലുൾപ്പെടും “

വാട്സ്ആപ്പ്

പുതിയ നിബന്ധനകൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ഉയരുന്നുണ്ട്.