Technology

കേന്ദ്ര സര്‍ക്കാരിനെതിരായ കേസില്‍ വോഡാഫോണിന് അനുകൂല വിധി

20,000 കോടി രൂപയുടെ നികുതി തര്‍ക്ക കേസിലാണ് വോഡാഫോണിന് അന്താരാഷ്ട്ര കോടതിയുടെ അനുകൂല വിധിയുണ്ടായത്

കേന്ദ്ര സര്‍ക്കാരിനെതിരെ അന്താരാഷ്ട്ര കോടതിയില്‍ നല്‍കിയ 20,000 കോടി രൂപയുടെ നികുതി തര്‍ക്ക കേസില്‍ വോഡാഫോണിന് അനുകൂല വിധി. ഹേഗിലെ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലാണ് വോഡാഫോണിന് അനുകൂലമായി വിധിച്ചത്.

ഇന്ത്യയും നെതർലാൻഡും തമ്മിലെ നിക്ഷേപ കരാറിന് വിരുദ്ധമാണ് ഇന്ത്യയുടെ നികുതി ചുമത്തലെന്ന് കോടതി പറഞ്ഞു. കേസിൽ നീതി ലഭിച്ചതായി വോഡാഫോൺ അധികൃതർ പ്രതികരിച്ചു.

രണ്ട് ബില്യന്‍ ഡോളറിന് പുറമെ, കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ ചെലവുകൾക്കായി വോഡാഫോണിന് നാൽപത് കോടി നൽകാനും കോടതി വിധിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.