പതിനായിരം രൂപ വിഭാഗത്തിലേക്കും സ്മാര്‍ട്ട്‌ഫോണുമായി വിവോയും. വിവോ വൈ 91ഐ(Y91i) എന്നാണ് മോഡലിന്റെ പേര്. ഇന്ത്യയില്‍ ആദ്യമായാണ് ഈ വിഭാഗത്തിലേക്ക് ഫോണുമായി വിവോ എത്തുന്നത്. 7,990 രൂപയാണ് മോഡലിന്റെ വില. വില ഇത്രയേയുള്ളൂവെങ്കിലും അതിനനുസരിച്ചുള്ള ഫീച്ചറുകളെ ഈ ഫോണിലും ഉള്ളൂ. പ്രത്യേകിച്ച് ഫോണിന്റെ റാം ശേഷി.
2ജിബി റാം+16ജിബി ഇന്‍ബ്യുള്‍ട്ട് സ്റ്റോറേജിനാണ് 7,990 രൂപ. 32 ജിബി സ്റ്റോറേജിന് 8490 രൂപയാണ് വില. നീല, കറുപ്പ് നിറങ്ങളില്‍ ആവശ്യക്കാര്‍ക്ക് സ്വന്തമാക്കാം. 8.1 ഒറിയോ ആണ് ഒ.എസ്. 6.22 ഇഞ്ച് എച്ച്.ഡി പ്ലസ്(1520*720 പിക്‌സല്‍) സെല്‍ ഡിസ്‌പ്ലെ, മീഡിയ ടെക് ഹീലിയോ പി22 പ്രൊസസര്‍, 2ജിബി റാം, ഇരട്ട ബാക്ക് ക്യാമറ( 13 എം.പി+2 എം.പി) 5 എംപിയുടെ സെല്‍ഫി ക്യാമറ
ഇന്‍ബ്യുല്‍ട്ട് സ്റ്റോറേജ് കുറവാണെങ്കിലും മൈക്രോ എസ്ഡി കാര്‍ഡ് വഴി വികസിപ്പിക്കാനാവും. 4,030 എം.എ.എച്ച് ബാറ്ററി കപ്പാസിറ്റി, ഫിംഗര്‍ പ്രിന്‍റ് സെന്‍സര്‍, 4 ജി കണക്ടിവിറ്റികളൊക്കെയുണ്ട്. പതിനായിരത്തില്‍ താഴെ വിലയുള്ള ഫോണ്‍ എന്ന നിലയ്ക്കാണ് വിവോ മോഡല്‍ അവതരിപ്പിച്ചതെങ്കിലും ബാറ്ററി കപ്പാസിറ്റിയൊഴിച്ച് ആകര്‍ഷിക്കുന്ന ഘടകങ്ങളൊന്നുമില്ല.