ചൈനീസ് കമ്പനിയായ ബീജിംഗ് ബൈറ്റെഡാൻസ് ടെക്നോളജി കോ നിർമ്മിച്ച വീഡിയോ ഷെയറിങ് ആപ്പാണ് ടിക് ടോക്ക്. 3 സെക്കന്റ് മുതൽ 60 സെക്കന്റ് വരെയുള്ള ചെറിയ വീഡിയോകളാണ് ടിക് ടോക്ക് എന്ന സോഷ്യൽ മീഡിയ സേവനത്തിൽ ഉണ്ടാക്കാൻ സാധിക്കുന്നത്.
ടിക് ടോക്ക് എങ്ങനെ ഇന്ത്യയിലെത്തി?
ലിപ്പ് സിങ്ക് വിഡിയോകൾ പകർത്തി ഷെയർ ചെയ്യുന്ന മ്യൂസിക്കലി ആപ്പിനെ ബൈറ്റഡാൻസ് എന്ന ചൈനീസ് കമ്പനി ഏറ്റെടുത്തതോടെയാണ് ടിക് ടോക്ക് ഇന്ത്യയിലെത്തിയത്. ചുരുങ്ങിയ കാലത്തിനുള്ളിൽ വൻ നേട്ടമുണ്ടാക്കാനും ജനപ്രീതിയാർജിക്കാനും ടിക് ടോക്കിനായി. ടിക് ടോക്കിലെ 50 കോടി ഉപഭോക്താക്കളിൽ 39 ശതമാനവും ഇന്ത്യയിൽ നിന്നാണ്. ഇന്ത്യയിൽ പ്രതിമാസം 12 കോടി സജീവ ഉപഭോക്താക്കളുണ്ട്.
നിരവധി വിവാദങ്ങളിൽപ്പെട്ട ടിക് ടോക്ക് അവസാനം നിരോധിക്കുകയുണ്ടായി.
എന്താണ് സംഭവിച്ചത്?
സാംസ്‌കാരിക മൂല്യങ്ങളെ തരംതാഴ്ത്തുന്ന ആപ്പാണ് ടിക് ടോക്ക് എന്ന ആരോപണം നിരന്തരം കേൾക്കുന്ന ഒന്നായിരുന്നു. കൗമാരക്കാർക്കിടയിൽ ട്രൻഡിങ് ആയ ഈ ആപ്പ് അവർക്കിടയിൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു എന്ന പരാതിയും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഈയിടെ മുംബൈയിൽ ടിക് ടോക്ക് വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ 19ക്കാരൻ വെടിയുതിർന്ന് കൊല്ലപ്പെട്ടിരുന്നു.
ടിക് ടോക്ക് വിഡിയോകൾ അശ്ലീലം പ്രചരിപിക്കുന്നവർക്കിടയിൽ എത്തുകയും അവ ദുരുപയോഗ ചെയ്യപ്പെടുകയും ചെയുന്നുണ്ടന്നുള്ള ആരോപണവുമുണ്ട്. ഉപഭോകതാക്കളുടെ സ്വകാര്യത ലങ്കയ്‌ക്കപ്പെടുന്ന ടിക് ടോക്ക് അവസാനം കോടതിയിലെത്തി.
മദ്രാസ് ഹൈക്കോടതി പരാതികളുടെ അടിസ്ഥാനത്തിൽ വിലക്കിയ ടിക് ടോക്ക് വിധി തടയാൻ വേണ്ടി സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കാൻ സുപ്രീം കോടതി തയ്യാറായില്ല. നിരോധനത്തിൽ നിന്നും പിന്മാറാതിരുന്നതോടെ ഗൂഗിളും ആപ്പിളും ടിക്ക് ടോക്കിനെ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും നീക്കി.
നിരോധിച്ച ടിക് ടോക്ക് ഇനിയും ഉപയോഗിക്കാം?
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ടിക് ടോക്ക് നീക്കം ചെയ്യപ്പെട്ടുവെങ്കിലും ടിക് ടോക്ക് നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവര്‍ക്ക് അത് തുടര്‍ന്നും ഉപയോഗിക്കാനാവും. കേസില്‍ ഏപ്രില്‍ 24 ന് മദ്രാസ് ഹൈക്കോടതി വാദം കേള്‍ക്കും. ടിക് ടോക്കിന്റെ അപ്പീല്‍ ഏപ്രില്‍ 22ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്.
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പ് നീക്കം ചെയ്തുവെങ്കിലും ടിക് ടോക്ക് ആപ്പ് മറ്റിടങ്ങളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്. 9 ആപ്പ്‌സ് പോലെയുള്ള തേഡ് പാര്‍ട്ടി ആന്‍ഡ്രോയിഡ് ആപ്പ് സ്റ്റോറുകളില്‍ ടിക്ക് ടോക്ക് ആപ്പ് ലഭ്യമാണ്.