Technology

സാംസങ് എം30 എത്തുന്നു; എന്തൊക്കെയായിരിക്കും പ്രത്യേകതകള്‍?

എം10, എം20ക്ക് പിന്നാലെ എം പരമ്പരയിലെ മൂന്നാം സ്മാര്‍ട്ട്‌ഫോണ്‍ ഇന്ന് അവതരിപ്പിക്കും. വൈകീട്ട് ആറിന് ഡല്‍ഹിയിലാണ് ചടങ്ങ്. ഷവോമിയുടെ റെഡ്മി നോട്ട് 7 എന്ന മോഡലുമായി മത്സരിക്കുന്നതിനാണ് എം30 എത്തുന്നത്. എം20യെപ്പോലെ ഡിസൈനില്‍ ഒരുപോലെയാണെ ങ്കിലും ചില പ്രത്യേകതകള്‍ എം30യെ വേറിട്ടതാക്കും.

സൂപ്പര്‍ അമോലെഡ് എഫ്.എച്ച്.ഡി+ ഇന്‍ഫിനിറ്റി യു ഡിസ്പ്ലെയാണ് എം30.ക്ക്. ട്രിപ്പിള്‍ ക്യാമറയാണ് മറ്റൊരു പ്രത്യേകത. 5,000 എം.എ.എച്ച് ബാറ്ററി കപ്പാസിറ്റിയും ലഭിക്കും. അതേസമയം വിലയെപ്പറ്റി ഇപ്പോള്‍ പറയുന്നില്ല. ഏകദേശം 15,000ത്തിന് അടുത്ത് വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിലെ പ്രത്യേകതകളെക്കുറിച്ച് പല റിപ്പോര്‍ട്ടുകളുമുണ്ടെങ്കിലും അവതരണ സമയത്തെ കൃത്യമായ വിവരം ലഭിക്കൂ.