റെഡ്മിയുടെ പുതിയ മോഡലുകളിലൊന്നായ റെഡ്മി നോട്ട് 7 പ്രോ ഇന്നലെ വില്‍പനക്കെത്തിയെങ്കിലും സെക്കന്‍ഡുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നു. 48 മെഗാപിക്‌സല്‍ ക്യാമറയാണ് ഈ ഫോണിന്റെ മുന്തിയ പ്രത്യേകത. ഫ്ളിപ്കാര്‍ട്ട്, എം.ഐ.കോം എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയായിരുന്നു വില്‍പ്പന. നിശ്ചിത എണ്ണമെ ആദ്യ വില്‍പനക്ക് വെക്കൂ. എന്നാല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഇവയുടെ വില്‍പ്പന പൂര്‍ണമാവുകയായിരുന്നു.
ഷവോമി മാനേജിങ് ഡയരക്ടര്‍ മനു കുമാര്‍ ജെയിനാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. അതേസമയം മോഡലിന്റെ പ്രൊഡക്ഷന്‍ വര്‍ധിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കുന്നു. മാര്‍ച്ച് 20നാണ് അടുത്ത വില്‍പ്പന. കഴിഞ്ഞ മാസമാണ് ഈ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. റെഡ്മി നോട്ട് 7 എന്ന മോഡലും ഇതിനൊടൊപ്പം അവതരിപ്പിച്ചിരുന്നു. 13,999 രൂപയാണ് നോട്ട് 7 പ്രോയുടെ അടിസ്ഥാന വില(4ജിബി റാം+64ജിബി ഇന്റേണല്‍ സ്റ്റോറേജ് മോഡലിനാണ്)
റെഡ്മി നോട്ട് 7 ഇന്ത്യയില്‍ മാര്‍ച്ച് ആറിനായിരുന്നു വില്‍പനക്കെത്തിയത്. ആദ്യ വില്‍പനയില്‍ തന്നെ രണ്ട് ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയെന്നാണ് ഷവോമി അവകാശപ്പെട്ടിരുന്നു. ആവശ്യക്കാരേറെയായതിനാല്‍ തന്നെ റെഡ്മി നോട്ട് 7മോഡലിന്‍റെ പ്രൊഡക്ഷന്‍ വര്‍ധിപ്പിച്ചതായും കമ്പനി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.