ഷവോമിയുടെ നോട്ട് പരമ്പരയിലെ പുതിയ മോഡലായ റെഡ്മി നോട്ട് 7 ഇന്ത്യയില്‍ വില്‍പനക്കെത്തി. മാര്‍ച്ച് ആറിനായിരുന്നു നോട്ട് 7 ഇന്ത്യയില്‍ ആദ്യമായി വില്‍പനക്കെത്തിയത്. ആദ്യ വില്‍പനയില്‍ തന്നെ രണ്ട് ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയെന്നാണ് ഷവോമി അവകാശപ്പെടുന്നത്. അടുത്ത വില്‍പ്പന മാര്‍ച്ച് 13നാണ്. അന്ന് തന്നെയാണ് നോട്ട് 7 പ്രോയുടെ ആദ്യ വില്‍പ്പനയും.
നോട്ട് 7ക്കാളും ആകാംക്ഷ നോട്ട് 7 പ്രോക്കാണ്. 48 മെഗാപിക്‌സല്‍ ക്യാമറയാണ് ഇതിലെ ആകര്‍ഷണ ഘടകം. എം.കോം, എം.ഐ ഹോം ഫ്ളിപ്പ്കാര്‍ട്ട് എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഇവയുടെ വില്‍പ്പന. റെഡ്മി നോട്ട് 7 വില്‍പ്പനക്കെത്തിയപ്പോള്‍ ഏതാനും മിനുറ്റുകളില്‍ തന്നെ വിറ്റഴിഞ്ഞതായി ഷവോമി ഇന്ത്യ എം.ഡി മനു ജെയിന്‍ പറഞ്ഞു. ആവശ്യക്കാരേറെയായതിനാല്‍ തന്നെ റെഡ്മി നോട്ട് 7മോഡലിന്‍റെ പ്രൊഡക്ഷന്‍ വര്‍ധിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.
അതായത് അടുത്ത വില്‍പനയിലോ തൊട്ടടുത്ത വില്‍പനയിലോ എത്തുന്ന യൂണിറ്റിന്റെ എണ്ണം വര്‍ധിക്കുമെന്ന്. അടിസ്ഥാന വാരിയന്റിന് 9,999 രൂപയാണ് റെഡ്മി നോട്ട് 7ന്റെ വില(3ജിബി റാം+32 ജിബി സ്റ്റോറേജ്). പ്രോയിലെത്തുമ്പോള്‍ 13,999 രൂപയാവും(4ജിബി റാം+ 64 ജിബി സ്‌റ്റോറേജ്)വില. ബ്ലൂ, റെഡ്, ബ്ലാക്ക് എന്നി നീറങ്ങളിലാണ് മോഡലുകള്‍ ലഭ്യമാവുക. കുറഞ്ഞ പ്രൊഡക്ടുകളെ വില്‍പനക്കെത്തൂ എന്നതിനാല്‍ മോഡല്‍ സ്വന്തമാക്കാന്‍ പണം മാത്രം പോര ഭാഗ്യവും വേണം എന്ന് ചുരുക്കം.