ഇന്ന് ലോകത്തിൽ സ്വതന്ത്രയും, ധീരയും, സർഗാത്മകവുമായ ഒട്ടനവധി മുസ്‍ലിം സ്ത്രീകൾ ഉണ്ടായിരിക്കെ പാശ്ചാത്യ മാധ്യമങ്ങൾ മുസ്‍ലിം സ്ത്രീകളെ ചിത്രീകരിക്കുന്ന രീതി മടുപ്പുളവാകുന്നതാണ്. അടിച്ചമർത്തപ്പെട്ടവരായിട്ടുള്ളവർ മാത്രമാണ് മുസ്‍ലിം സ്ത്രീകൾ എന്ന ചിത്രീകരണങ്ങൾ വാർപ്പ് മാതൃകകൾക്ക് ആക്കം കൂട്ടുക മാത്രമാണ് ചെയ്യുന്നത്. സമൂഹത്തിൽ ഉറച്ചുപോയ വിലങ്ങുകളെ പൊട്ടിച്ചെറിഞ്ഞു കൊണ്ട് ദിനേന മുസ്‍ലിം സ്ത്രീയുടെ സ്വത്തത്തെ പ്രതിനിധീകരിക്കുന്ന പ്രവർത്തകരെയും, രാഷ്ട്രീയ നേതാക്കളെയും, മോഡലുകളെയും മുഖ്യധാരാ മാധ്യമങ്ങളോ എഴുത്തുകളോ പുറത്തു കൊണ്ട് വരുന്നില്ല. മുസ്‍ലിം വനിതാ ദിനത്തിൽ ഞങ്ങൾ ആഘോഷിക്കുന്നത് സാങ്കൽപ്പിക കഥാപാത്രങ്ങളിലൂടെ തെറ്റായ ധാരണകളെ വെല്ലുവിളിക്കുകയും, സ്വന്തം സ്വത്തത്തെ ഒറ്റുകൊടുക്കാതെയുള്ള കരകയറലുകളെയും, ധൈര്യത്തേയും, ശക്തിയെയും പ്രചോദിപ്പിക്കുകയുമാണ്.
കമല ഖാൻ, മിസ് മാർവെൽ കോമിക്‌സ്