കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിഗ്‌നലാണ് ടെക് ലോകത്തെ ചർച്ചാവിഷയം. സ്വകാര്യതയ്ക്ക് പ്രാധാന്യം കൊടുക്കുന്ന ആപ്പിന്റെ ഡൗൺലോഡുകൾ കുതിച്ചുയരുകയാണ്. ടെസ്‌ല സി.ഇ.ഓ യും ലോകത്തെ ഏറ്റവും ധനികനുമായ എലോൺ മസ്ക് ട്വിറ്ററിൽ സിഗ്‌നൽ ഉപയോഗിക്കാൻ ആഹ്വനം ചെയ്തിരുന്നു. ഇതിനു ശേഷം ഒരുപാടു പേരാണ് സിഗ്‌നലിലേക്ക് മാറിയത്.
താൻ മുൻപും സിഗ്നലിനായി സംഭാവന ചെയ്തിട്ടുണ്ടെന്നും ഇനിയും സംഭാവന നൽകുമെന്നും മസ്‌ക് പറഞ്ഞു. ട്വിറ്ററിൽ മസ്കിനെ പിന്തുടരുന്ന ഒരാളുടെ മസ്‌ക് സിഗ്നലിൽ നിക്ഷേപം നടത്തണമെന്ന ആവശ്യത്തിന് പകരമായാണ് മസ്‌ക് ഇങ്ങനെ കുറിച്ചത്. “ഞാൻ ഒരു വര്ഷം മുന്നേ തന്നെ സിഗ്നലിനു സംഭാവന ചെയ്തിട്ടുണ്ട്. ഞാൻ ഇനിയും സംഭാവന ചെയ്യും”
തന്റെ സ്വകാര്യ സംഭാവനകൾ സിഗ്നലിനെ സഹായിക്കുമോയെന്ന ചോദ്യത്തിന് “സിഗ്നൽ ആപ്പിനെ കുറിച്ച് കൂടുതൽ സംസാരിച്ചാൽ കൂടുതൽ ഉപകാരപ്പെടും ” എന്നായിരുന്നു മറുപടി.
മസ്‌ക് വാട്സ്ആപ്പിനെതിരെ ഇതുവരെ ഒന്നും തുറന്നു പറഞ്ഞിട്ടില്ല. എന്നാൽ അദ്ദേഹത്തിന് ഫേസ്‌ബുക്കിന്റെ കാര്യത്തിൽ ശക്തമായ വിയോജിപ്പുകളുണ്ട്.