Technology

പ്ലേസ്റ്റോറില്‍ നിന്ന് ഗൂഗിള്‍ പേ കാണാനില്ല

ഇന്ത്യൻ യൂസർമാരുടെ പ്ലേസ്റ്റോർ അക്കൗണ്ടുകളിൽ നിന്നാണ് ആപ്പ് അപ്രത്യക്ഷമായത്. ഗൂഗിൾ പേ ബിസിനസ് മാത്രമാണ് ഇപ്പോൾ പ്ലേസ്റ്റോറിൽ ഉള്ളത്.

യുപിഐ പണക്കൈമാറ്റ ആപ്ലിക്കേഷനായ ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് ഒരു ആഴ്ചയായി കഷ്ടകാലമാണ്. പണമിടപാടുകളൊന്നും വിചാരിച്ച നിലയില്‍ നടക്കുന്നില്ല. ബാങ്ക് സര്‍വറുമായി കണക്ട് ചെയ്യുന്നതില്‍ പ്രശ്‌നമുണ്ടെന്നാണ് പണം അയക്കുമ്പോള്‍ ലഭിക്കുന്ന സന്ദേശം. പലരും അപ്‌ഡേറ്റ് ചെയ്‌തെങ്കിലും പരാതി പരിഹരിക്കാതെ തുടരുകയായിരുന്നു.

ഇപ്പോള്‍ ആ പ്രശ്‌നത്തിന് ഏറക്കുറെ പരിഹാരമായെങ്കിലും പ്ലേസ്റ്റോറില്‍ ഗൂഗിള്‍ ആപ്പ് കാണാനില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇന്ത്യൻ യൂസർമാരുടെ പ്ലേസ്റ്റോർ അക്കൗണ്ടുകളിൽ നിന്നാണ് ആപ്പ് അപ്രത്യക്ഷമായത്. ഗൂഗിൾ പേ ബിസിനസ് മാത്രമാണ് നിലവില്‍ പ്ലേസ്റ്റോറിൽ ഉള്ളത്. നിരവധിപേര്‍ ഇക്കാര്യം സൂചിപ്പിച്ച് ട്വീറ്റ് ചെയ്യുന്നുണ്ട്. എന്താണ് കാരണമെന്ന് വ്യക്തമല്ല. അതേസമയം വെബ്സൈറ്റിൽ നിന്ന് ഇപ്പോഴും ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നുണ്ട്.

പ്ലേസ്റ്റോറില്‍ നിന്ന് ഗൂഗിള്‍ പേ കാണാനില്ല

വളരെ ചുരുങ്ങിയ കാലംകൊണ്ടാണ് ഗൂഗിളിന്റെ ഡിജിറ്റൽ പേയ്‌മെന്റ് ആപ്ലിക്കേഷനായ ഗൂഗിൾ പേ ഇന്ത്യയിൽ വലിയ പ്രചാരം നേടിയത്. ലളിതവും സുരക്ഷിതവുമായ പേയ്‌മെന്റ് ആപ്ലിക്കേഷന്‍ എന്നതാണ് ഗൂഗിൾ പേയെ വ്യത്യസ്തമാക്കുന്നത്. രണ്ടോ അധിലധികമോ ബാങ്ക് അക്കൗണ്ടുകളും ഗൂഗിൾ പേയിൽ ചേർക്കാനാകും എന്ന പ്രത്യേകതയും ഉണ്ട്.